Kerala kerala Trending

‘എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു, മറിച്ചുള്ള വ്യാജ പ്രചരണങ്ങള്‍ സഖാക്കള്‍ തള്ളിക്കളയണം’; മാധ്യമ വാര്‍ത്ത തള്ളി പി പി ദിവ്യ

മാധ്യമ വാര്‍ത്തയെ തള്ളി പി.പി. ദിവ്യ രംഗത്ത്. നടപടിയെന്ന പേരില്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ തരംതാഴ്ത്തുന്ന നിലപാട് സ്വീകാര്യമല്ലെന്നും ഇത്തരത്തിലാണ് പാര്‍ട്ടിയ്ക്ക് തന്നോടുള്ള സമീപനമെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്നുമുള്ള തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത് വ്യാജ വാര്‍ത്തയാണെന്നും സഖാക്കള്‍ ഇത് തള്ളിക്കളയണമെന്നും പി.പി. ദിവ്യ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

പി. പി. ദിവ്യയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍:

എന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല . അത്തരമൊരു പ്രതികരണം ഞാന്‍ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!