Trending

കുന്ദമംഗലം ഉപജില്ലാ കലോത്സവം; വിളംബര ജാഥ നടത്തി

കുന്ദമംഗലം ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് പയമ്പ്രയിൽ വിളംബര ജാഥ നടത്തി. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടന്ന പരി പാടിയിൽ വിവിധ കലാരൂപങ്ങളുടെ അവതരണവും നടന്നു. സംഘാടക സമിതി അംഗങ്ങൾ, വാർഡ് മെമ്പർമാർ, അധ്യാപകർ എന്നിവർക്ക് പുറമെ സ്കൗട്ട് ഗൈഡ് ജെആർസി എസ് പിസി എൻഎസ്എസ് വളണ്ടിയർമാരും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ സരിത, വൈസ് പ്രസിഡൻ്റ് ടി ശശിധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം കെ സുർജിത്ത്, യുപി സോമനാഥൻ, ലിനി കീക്കോത്ത്, സിന്ദു പ്രദോഷ്, എ സോമശേഖരൻ, കെ മോഹൻ ദാസ്, കെ.പി. ബീവി ടീച്ചർ, ശശികല ,എം പി ഷിനു സംബന്ധിച്ചു.
ജനറൽ കൺവീനർ ബി ബിനോയി,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ രാജീവ്, ഹെഡ്‌ മിസ് ട്രസ് ഗീത ടീച്ചർ ,യൂസുഫ് സിദ്ധീഖ്,ജി മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!