തെങ്ങിൻ മുകളിൽ നിന്നും കുരങ്ങ് കരിക്കെറിഞ്ഞ് കർഷകന് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോൺ എന്ന കർഷകനാണ് പരിക്കേറ്റത്. കർഷകന് നേരെ കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു. ഏറിൽ തലയ്ക്കും മുഖത്തും പരിക്കേറ്റു. തുരുത്തി പള്ളിക്ക് സമീപമാണ് സംഭവം. വീടിന് പിറക് വശത്തെ തെങ്ങിൻ തോപ്പിൽ വെച്ച് തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിയുകയായിരുന്നു. രാജു ജോൺ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജു ജോണിൻ്റെ തലയ്ക്കും കണ്ണിനും മുഖത്തും ഗുരുതര പരുക്കേറ്റിട്ടുണ്ട്. നിലവിൽ രാജു ജോൺ ചികിത്സയിലാണ്.