National News

ഡി.വൈ ചന്ദ്രചൂഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റു

ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാ​ഷ്ട്ര​പ​തി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗ​പ​ദി മു​ർ​മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയിൽ യുയു ലളിതിന്റെ പിൻ​ഗാമിയായാണ്ഡി ചന്ദ്രചൂഡ് സ്ഥാനമേറ്റത്.രണ്ട് വർഷം ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടാകും.ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.സുപ്രിംകോടതിയുടെ 16-ാമത്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ മകനാണ്‌ ജസ്‌റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്‌.

1998ൽ അഡീഷണൽ സോളിസിറ്റർ ജനറൽ, 2000ത്തിൽ ബോംബെ ഹൈക്കോടതി ജഡ്‌ജി, 2013 മുതൽ അലഹബാദ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്, 2016 മെയ്‌ 13ന് സുപ്രിംകോടതി ജഡ്‌ജി എന്നിങ്ങനെ പോവുന്നു പടവുകൾ. സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്റെ സാധുത, ശബരിമല സ്ത്രീപ്രവേശം, അയോധ്യ കേസ് തുടങ്ങിയ നിരവധി ബെഞ്ചുകളുടെ ഭാഗമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!