ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് പിന്നാലെ കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരം. നവംബർ 22 മുതൽ അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള അംഗീകൃത കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ ഇന്ത്യയുടെ കോവാക്സിനും ഉൾപ്പെടുത്തുമെന്ന് യുകെ സർക്കാർ അറിയിച്ചു.ഇനി ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിൻ സ്വീകരിച്ചവർക്ക് യുകെയിൽ പ്രവേശിക്കാൻ ക്വാറന്റൈൻ വേണ്ടിവരില്ല.
കഴിഞ്ഞ മാസം കോവിഷീൽഡും യുകെയുടെ അംഗീകൃത പട്ടികയിൽ കോവാക്സിനും ഉൾപ്പെടുത്തിയിരുന്നു.“യുകെയിലേക്ക് വരുന്ന ഇന്ത്യക്കാർക്ക് കൂടുതൽ സന്തോഷവാർത്ത. നവംബർ 22 മുതൽ, കോവാക്സിൻ ഉൾപ്പെടെ, ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയ കോവിഡ് വാക്സിൻ മുഴുവൻ ഡോസും പൂർത്തിയാക്കിയവർക്ക് ക്വാറന്റൈൻ ആവശ്യമില്ല” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് തിങ്കളാഴ്ച ട്വിറ്ററിൽ പറഞ്ഞു.
അതേസമയം, ഇംഗ്ലണ്ടിലേക്ക് വരുന്ന 18 വയസ്സിന് താഴെയുള്ളവർക്കായുള്ള യാത്രാ നിയമങ്ങളും യുകെ സർക്കാർ ലഘൂകരിച്ചിട്ടുണ്ട്. അവരെ ഇനി മുതൽ വാക്സിനേറ്റഡായി കണക്കാക്കും അതോടെ കോവിഡ് ടെസ്റ്റ് ക്വാറന്റൈൻ എന്നിവയിൽ നിന്നും ഒഴിവാക്കപ്പെടും.