പ്രശസ്ത സിനിമ താരം കോഴിക്കോട് ശാരദയുടെ നിര്യാണത്തിൽ അനുശോചിച്ച് നടനും കുടുംബാംഗവുമായ വിനോദ് കോവൂർ.വർഷങ്ങൾക്ക് മുൻപ് നാടകങ്ങളിൽ ഒരുമിച്ച് സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. പെട്ടന്നുള്ള മരണവാർത്ത ഞെട്ടൽ ഉണ്ടാക്കിയെന്നും അദ്ദേഹം ജനശബ്ദത്തോട് പറഞ്ഞു.മകനെ എന്ന് മാത്രമേ വിളിക്കാറുള്ളുവെന്നും ഒരു ‘അമ്മ മകൻ ബന്ധമായിരുന്നു ഞങ്ങൾ തമ്മിലെന്നും വിനോദ് കോവൂർ അഭിപ്രായപ്പെട്ടു.
വിനോദ് കോവൂരിന്റെ വാക്കുകൾ
എം 80 മൂസയിൽ കദീസുമ്മ എന്ന കഥാപാത്രത്തെ എന്റെ നിർദ്ദേശ പ്രകാരമായിരുന്നു ശാരദേച്ചി ചെയ്തിരുന്നത്.കൂടാതെ ആറ് മാസം മുൻപ് അപർണ ഐ പി എസ് എന്ന ചിത്രത്തിലാണ് ഞങ്ങൾ അവസാനമായി അഭിനയിച്ചത്.സെറ്റുകളിലെല്ലാം എല്ലാവരുമായി സൗഹൃദം കാത്ത് സൂക്ഷിച്ച വ്യക്തിയാണ്. സിനിമ നാടക രംഗങ്ങളിൽ ശാരദേച്ചിക്കൊപ്പം ഏറെ കാലം ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.അതിൽ നിന്നുള്ള ബന്ധത്തിൽ ഉപരി ഞങ്ങൾ അടുത്ത ബന്ധുക്കൾ കൂടിയാണ്. ഒരു ‘അമ്മ നഷ്ടപ്പെട്ട വേദനയാണ് ഇപ്പോഴുള്ളത് മകനെ എന്നല്ലാതെ ശാരദേച്ചി വിളിക്കാറില്ല.
ഇന്ന് രാവിലെ ഹൃദയാഘാതം മൂലം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം.