National News

രാജ്യത്ത് 24 മണിക്കൂറിനിടെ 45,903 പേര്‍ക്ക് കൂടി കൊവിഡ്

COVID-19: AIIMS Director Dr Randeep Guleria makes big announcement about  availability of vaccine in India | India News | Zee News

രാജ്യത്ത് 24 മണിക്കൂറിനിടെ 45,903 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 490 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 85,53,657 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതുവരെ 1,26,611 പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 92.56 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 48,405 പേരാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെ പോകുന്നത്. 79,17,373 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകള്‍ എട്ട് ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7745 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. മഹാരാഷ്ട്ര, കേരളം സംസ്ഥാനങ്ങളില്‍ കേസുകള്‍ 5000 ത്തിന് മുകളില്‍ പോയി. മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. ബംഗാളില്‍ 3920, ഉത്തര്‍പ്രദേശില്‍ 2247 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!