Trending

ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് ഹവാല പണമായി പോയത് അരലക്ഷം കോടി രൂപ; അന്വേഷണം തുടങ്ങി ഇ ഡി

ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് ഹവാല പണമായി അര ലക്ഷം കോടി രൂപ പോയെന്ന കണ്ടത്തലിന് പിന്നാലെ അന്വേഷണം തുടങ്ങി ഇ ഡി . ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിരവധി കമ്പനികൾ നിയമം ലംഘിച്ചതായി സംശയമുണ്ട്. ഇതിൽ ലക്ഷ്വറി ഉൽപ്പന്നങ്ങൾ, ഫർണിച്ചർ, ഗാഡ്ജെറ്റ്സ് എന്നിവ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കമ്പനികളുണ്ടെന്നാണ് വിവരം.
ഇറക്കുമതി ചെയ്ത സാധനത്തിൻ്റെ കൃത്യമായ എണ്ണം കാണിക്കാതെ, ഇത് കുറച്ച് കാണിച്ച് കമ്പനി നികുതി വെട്ടിച്ചുവെന്നാണ് കണ്ടെത്തൽ. കണക്കിൽപെടാത്ത ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ തുക പണമായി ചൈനീസ് കമ്പനികൾക്ക് നൽകി. ഹവാല ശൃംഖല വഴിയായിരുന്നു പണം കൈമാറിയത് എന്നാണ് സംശയം. ഇഡിയുടെ അന്വേഷണത്തിൽ കേന്ദ്ര ധന-ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളും സഹകരിക്കുന്നുണ്ട്.

കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം അരലക്ഷം കോടി ഹവാല ഇടപാട് വഴി ചൈനയിലേക്ക് പോയി. കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ക്രിപ്റ്റോ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. നിരവധി ഇടപാടുകൾ ഡിജിറ്റൽ കറൻസി ഉപയോഗിച്ച് നടത്തിയത് കൊണ്ടാണിത്. അതേസമയം അനധികൃത സാമ്പത്തിക ഇടപാടുകൾ കുറയ്ക്കാനും രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും വേണ്ടിയുള്ള പരിശ്രമത്തിൻ്റെ കൂടി ഭാഗമായുള്ളതാണ് അന്വേഷണം.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!