Trending

അറിയിപ്പുകൾ

സീറ്റൊഴിവ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വർഷത്തെ വിവിധ കോഴ്‌സുകളിൽ കോഴിക്കോട് ഉപകേന്ദ്രത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പട്ടിക ജാതി/ പട്ടികവർഗ/ മറ്റ് അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ : 0495 2723666, 0495 2356591, 9778751339

അപേക്ഷ ക്ഷണിച്ചു

മലപ്പുറം പൊന്നാനിയിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (കിഹാസ്), പ്ലസ് ടു യോഗ്യതയുള്ളവർക്കായി ഹ്രസ്വകാല മറൈൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് മറൈൻ ഇലക്ട്രോണിക്‌സ് കോഴ്‌സ്, ഓട്ടോകാഡ്, ജിപിഎസ്, ടോട്ടൽ സ്റ്റേഷൻ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ : 8139052527

ഫോട്ടോ ജേണലിസം: അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സ് പത്താം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സ് കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഒക്ടോബർ 25. ഫോൺ: 0484-2422275, 8281360360, 0471-2726275, 9447225524

ക്ലിനിക്കൽ സൈക്കോളജി അസി. പ്രൊഫസർ നിയമനം

കോഴിക്കോട് ഇംഹാൻസിൽ അസി. പ്രൊഫസർ ക്ലിനിക്കൽ സൈക്കോളജി തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 17ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഡയറക്ടർ ഇംഹാൻസ്, മെഡിക്കൽ കോളേജ് പി.ഒ, 673 008 എന്ന വിലാസത്തിൽ അയക്കണം. യോഗ്യത: ആർ.സി.ഐ.രജിസ്‌ട്രേഷനോടു കൂടിയ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, പിഎച്ച്.ഡി. ഇൻ ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ അധ്യാപന പരിചയം. അഭികാമ്യ യോഗ്യത – രണ്ട് ഇൻഡക്‌സ് ജേണൽ പേപ്പർ പബ്ലിക്കേഷൻ. ഫോൺ : 0495 2359352

പ്രൊഫൈലിൽ തിരുത്തലുകൾ വരുത്താം

2014 മുതൽ 2022 വരെ പേരാമ്പ്ര ഐ ടി ഐ യിൽ പ്രവേശനം നേടിയ ട്രെയിനികളുടെ പ്രൊഫൈലിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സൗകര്യം ഡി ജി ടി എം ഐ എസ് പോർട്ടലിൽ ലഭ്യമായിട്ടുണ്ട്. തിരുത്തലുകൾ ആവശ്യമുള്ള ട്രെയിനികൾ അടിയന്തിരമായി സ്വന്തം പോർട്ടലിൽ നിന്നോ ഐ ടി ഐ യുമായി ബന്ധപ്പെട്ടോ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9400127797

കൈറ്റ് വിക്ടേഴ്‌സിൽ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ്

        റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് പ്രോഗ്രാം കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം നടത്തും. ഒക്ടോബർ 10 മുതൽ 13 വരെ രാത്രി ഒമ്പതിനാണ് സംപ്രേഷണം. സംസ്ഥാനത്തെ ആയിരത്തോളം സ്‌കൂളുകളിൽ നിന്നായി തെരഞ്ഞെടുത്ത ടീമുകളാണ് ക്വിസിൽ പങ്കെടുക്കുന്നത്. രാജ്യത്തെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിന്റെ സെമി ഫൈനലും ഫൈനലുമാണ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്നത്. പ്രോഗ്രാമിന്റെ പുനഃസംപ്രേഷണം ഒക്ടോബർ 11 മുതൽ 14 വരെ രാവിലെ ഒമ്പതിനും വൈകിട്ട് മൂന്നിനും നടക്കും. പരിപാടി www.victers.kite.kerala.gov.in ലും www.youtube.com/itsvicters ലും ലഭ്യമാകും.

ബസ് ഡ്രൈവർ കം ക്ലീനർ

        തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിന്റെ സർക്കാരിതര ഫണ്ടിൽനിന്നു വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താത്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കരാറടിസ്ഥാനത്തിൽ) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അപേക്ഷകർ ഏഴാം ക്ലാസ് യോഗ്യതയുള്ളവരും, ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ് വിത്ത് ബാഡ്ജ്, 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള കാഴ്ച, കേൾവി എന്നിവയുള്ളവരുമായിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഓടിച്ച് പരിചയം ഉള്ളവർക്ക് മുൻഗണന. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മുമ്പ് ശിക്ഷാനടപടികൾക്ക് വിധേയരായവർ ആകരുത്.

        താത്പര്യമുള്ളവർ അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 18നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകണം.

എട്ടാമത് ഐ ഇ ഡി സി സമ്മിറ്റ് 12 ന് തിരുവനന്തപുരം സി.ഇ.ടിയിൽ

കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററിന്റെ (IEDC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർഥി സംരംഭകത്വ ഉച്ചകോടിയായ ഐഇഡിസി സമ്മിറ്റ് എട്ടാമത് എഡിഷൻ ഒക്ടോബർ 12 ന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ നടക്കും സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിടുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സംരംഭകത്വ മനോഭാവം വളർത്തിയെടുക്കുവാനും നൂതന ആശയങ്ങൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി സംരംഭകർക്ക് പരസ്പരം കാണുവാനും നിക്ഷേപകരുമായി സംവദിക്കുവാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പാനൽ ചർച്ചകൾ, സോഷ്യൽ എന്റർപ്രണർഷിപ്പ് ചർച്ചകൾ, വർക്ക്ഷോപ്പുകൾ, പ്രോഡക്ട് എക്‌സ്പോ, ഐഡിയതോണുകൾ തുടങ്ങി നിരവധി പരിപാടികൾക്ക് ഉച്ചകോടി സാക്ഷ്യം വഹിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുവാനായി ലിങ്ക് സന്ദർശിക്കുക. www.iedcsummit.in.

പി.ജി ദന്തൽ : മൂന്നാം ഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളജുകളിലേയും സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023 വർഷത്തെ ബിരുദാനന്തര ബിരുദ ദന്തൽ മൂന്നാം ഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ വെബ്‌സൈറ്റിൽ നിന്നും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അലോട്ട്‌മെന്റ് ലഭിച്ച കോളജുകളിൽ ഒക്ടോബർ 10 നു വൈകിട്ട് നാലിനു മുൻപായി അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം ഫീസ് ഒടുക്കി കോളജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാകും. അലോട്ട്‌മെന്റിലൂടെ ലഭിച്ച അഡ്മിഷന് യോതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. അലോട്ട്‌മെന്റിനുശേഷം സീറ്റുകൾ നഷ്മാക്കുന്ന വിദ്യാർഥികൾ പി.ജി ഡെന്റൽ കോഴ്സ് 2023 പ്രോസ്‌പെക്ടസ് വ്യവസ്ഥകൾ പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കുന്നതിന് ബാധ്യസ്ഥരായിരിക്കും. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!