കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കച്ചവട സ്ഥാപനങ്ങളുടെ സമയത്തിൽ വീണ്ടും മാറ്റം. 8/10/20 നു ചേർന്ന സർവ്വ കക്ഷി യോഗത്തിന്റെ അഭിപ്രായങ്ങൾ കണക്കിലെടുത്തും 9/10/20 ന്റെ ഭരണസമിതി യോഗ തീരുമാനപ്രകാരവുംതാഴെ പറയുന്നനിയന്ത്രണങ്ങൾ വരുത്താൻ തീരുമാനിച്ചു. ഇന്നത്തെ ആന്റിജൻ ടെസ്റ്റിൽ 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കച്ചവടസ്ഥാപനങ്ങൾ രാവിലെ 9 മണി മുതൽ വൈകിട്ട് 6.30 pm വരെ. ഇറച്ചി, മീൻ, ചിക്കൻ സ്റ്റാൾ എന്നിവ രാവിലെ7 മണി മുതൽ ഉച്ചക്ക് 2 മണി വരെ. ഹോട്ടലുകളിൽ പാർസൽ മാത്രം നൽകി രാവിലെ 8മണി മുതൽ വൈകിട്ട് 8 മണി വരെ പ്രവർത്തിക്കാം. സഹകരണ ബാങ്കുകൾ രാവിലെ 10മണി മുതൽ ഉച്ചക്ക് 3മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് പ്രാമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവ് അറിയിച്ചു. ഇത് 10./10/20 മുതൽ പ്രാബല്യത്തിൽ വരുന്നതായിരുക്കും