കുന്ദമംഗലം: കാരന്തൂര്‍- മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ റോഡ് അടിയന്തരമായി ഇന്റര്‍ലോക്ക് ചെയ്യണമെന്ന് കുന്ദമംഗലം ഡവലപ്പ്‌മെന്റ് കമ്മറ്റി(KDC) യോഗം അധികൃതരോടു് ആവശ്യപ്പെട്ടു. ജംഗ്ഷനില്‍ ടാറിംഗ് പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായിരിക്കയാണ്.കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെ ഫുട്പാത്ത് നിര്‍മ്മിക്കണമെന്നും ചേരിഞ്ചാല്‍ വയനാട് റോഡ് ചേരുന്നിടത്ത് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ചടങ്ങില്‍ കുന്ദമംഗലം പ്രസ് ക്ലബ്ബ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത ടി. രവീന്ദ്രന്‍ മാസ്റ്ററേയും (കേരളകൗമുദി) സെക്രട്ടറി പി.മുഹമ്മദ് മാസ്റ്ററെയും (മാധ്യമം) ആദരിച്ചു. കെ.പി. വസന്ത രാജ് അദ്ധ്യക്ഷത വഹിച്ചു, യൂസഫ് പാറ്റേണ്‍, സിസി ജോണ്‍, പി.കെ.മരക്കാര്‍, ഡോ. തല്‍ഹത്ത്, എ.കെ.മുഹമ്മദ് അഷറഫ്, ഹബീബ്കാരന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.എം.കെ. ഇമ്പിച്ചിക്കോയ സ്വാഗതവും ടി.മുഹമ്മദ് നന്ദിയും പറഞ്ഞു.
കാരന്തൂര്‍ ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് ചെയ്യണം; കുന്ദമംഗലം ഡവലപ്‌മെന്റ് കമ്മറ്റി

