Entertainment Trending

ജയം രവിയും ആരതിയും വേര്‍പിരിഞ്ഞു; അവസാനിച്ചത് 15 വര്‍ഷത്തെ ദാമ്പത്യബന്ധം

തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും വേര്‍പിരിഞ്ഞു. 15 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനാണ് അന്ത്യമായത്. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ ജയംരവി തന്നെയാണ് വിവാഹമോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള എന്റെ യാത്രയ്ക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയും സ്നേഹവും വലുതാണ്. എന്റെ ആരാധകരോടും മാധ്യമങ്ങളോടും ആത്മാര്‍ത്ഥമായിരിക്കുക എന്നതില്‍ ഞാന്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹൃദയ വേദനയോടെ എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കുകയാണ്. ഒരുപാടു ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നില്‍. ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.- ജയം രവി കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!