
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ക്കും നിര്‍മാതാവ് പി വി ഗംഗാധരനും ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനും ആദരമര്‍പ്പിച്ചുകൊണ്ട് ഒരു വടക്കന്‍ വീരഗാഥയുടെ പുനരുദ്ധരിച്ച പതിപ്പ് ഇന്ന് (10) പ്രദര്‍ശിപ്പിക്കും. എആര്‍സി കോര്‍ണേഷന്‍ സ്‌ക്രീന്‍ ഒന്നിൽ വൈകീട്ട് 6.15നാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങില്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, നിര്‍മാതാവ് പി വി ഗംഗാധരന്റെ മകളും നിര്‍മാതാവും എസ്‌ക്യൂബ് പ്രൊഡക്ഷന്‍സ് മാനേജിങ് പാര്‍ട്‌നറുമായ ഷെര്‍ഗ സന്ദീപ്, അക്കാദമി സെക്രട്ടറി സി അജോയ്, സിനിമയിലെ അഭിനേതാക്കളായ ഡോ. റോഷന്‍ ബിജിലി, അമ്പിളി, വിശാല്‍ മേനോന്‍, അഭിജിത് ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിലേക്ക് പ്രവേശനമുണ്ടായിരിക്കും. 1989-ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മുട്ടിക്കും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എംടിയ്ക്കും നേടിക്കൊടുത്തിരുന്നു. പുനരുദ്ധരിച്ച 4കെ പതിപ്പാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്.
ഓപ്പണ്‍ ഫോറത്തില്‍ ഇന്ന്
റിവ്യൂ: അവലോകനമോ അധിക്ഷേപമോ?
മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ ഇന്ന് (10) റിവ്യൂ: അവലോകനമോ അധിക്ഷേപമോ? എന്ന വിഷയം ചര്‍ച്ച ചെയ്യും. ഷാനറ്റ് സിജോ വിഷയം അവതരിപ്പിക്കും. ഫിലിം റിവ്യൂവര്‍ അശ്വന്ത് കോക്ക്, മാധ്യമ പ്രവര്‍ത്തക സനിത മോഹന്‍, അശ്വിന്‍ ഭരത് രാജ്, അപര്‍ണ്ണ പ്രശാന്തി, മുരളീ മൂവീസ് മാധവന്‍ നായര്‍ എന്നിവര്‍ സംസാരിക്കും. കൈരളി തിയേറ്റര്‍ അങ്കണത്തിലെ ഷാജി എന്‍ കരുണ്‍- ചെലവൂര്‍ വേണു പവലിയില്‍ വൈകീട്ട് അഞ്ച് മണിക്ക് ഓപ്പണ്‍ ഫോറം ആരംഭിക്കും.
RIFFK
*മേളയില്‍ ഇന്ന് (10)
കൈരളി
9.30 AM
മി, മറിയം, ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്
സംവിധാനം: ഫര്‍ഷാദ് ഹഷേമി
വിഭാഗം: ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ (ഐസി)
11.30 AM
ദി ആര്‍ട്ട് ഓഫ് വാര്‍ഫെയര്‍
സംവിധാനം: കൃഷാന്ദ് ആര്‍ കെ
വിഭാഗം: മലയാളം സിനിമ ടുഡേ (എംസിടി)
2 : 30 PM
ഫെമിനിച്ചി ഫാത്തിമ
സംവിധാനം: ഫാസില്‍ മുഹമ്മദ്
വിഭാഗം: ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ (ഐസി)
6: 15 PM
ദി അദര്‍ സൈഡ്
സംവിധാനം: ഇന്ദു ലക്ഷ്മി
വിഭാഗം: ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ (ഐസി)
8:00 PM
ദി ടീച്ചര്‍
സംവിധാനം: ഫറാ നബുല്‍സി
വിഭാഗം: ലോകസിനിമ (ഡബ്യൂസി)
ശ്രീ
9.15 AM
ദി വിറ്റ്‌നെസ്സ്
സംവിധാനം: നാദേര്‍ സേവര്‍
വിഭാഗം: ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് (എഫ്എഫ്)
11.15 AM
വടുസി സോമ്പി
സംവിധാനം: സിറില്‍ അബ്രഹാം
വിഭാഗം: മലയാളം സിനിമ ടുഡേ (എംസിടി)
2.15 PM
ആജൂര്‍
സംവിധാനം: ആര്യന്‍ ചന്ദ്ര പ്രകാശ്
വിഭാഗം: ഇന്ത്യന്‍ സിനിമ നൗ (ഐസിഎന്‍)
6: 15 PM
വെളിച്ചം തേടി (ഇന്‍ സെര്‍ച്ച് ഓഫ് ദി ലൈറ്റ്)
സംവിധാനം: റിനോഷുന്‍ കെ
വിഭാഗം: മലയാളം സിനിമ ടുഡേ (എംസിടി)
8: 15 PM
മാര്‍ക്കോ, ദി ഇന്‍വെന്റഡ് ട്രൂത്ത്
സംവിധാനം : ഐട്ടര്‍ അറെഗി, ജോണ്‍ ഗാരാനോ
വിഭാഗം: ലോകസിനിമ (ഡബ്യൂസി)
കോര്‍ണേഷന്‍
9.00 AM
ഡെസ്സേര്‍ട്ട് ഓഫ് നമീബിയ
സംവിധാനം: യോക്കോ യമാനക
വിഭാഗം: ഫീമെയില്‍ ഗെയ്സ് (എഫ്ജി)
11.30 AM
ബോഡി
സംവിധാനം: അഭിജിത് മജൂംദാര്‍
വിഭാഗം: ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ (ഐസി)
2.30 PM
ദി ന്യൂ ഇയര്‍ ദാറ്റ് നെവര്‍ കെയിം
സംവിധാനം: ബോഗ്ദാന്‍ മുറേസാനു
വിഭാഗം: ലോകസിനിമ (ഡബ്യൂസി)
6.15 PM
യൂണിവേഴ്‌സല്‍ ലാംഗ്വേജ്
സംവിധാനം: മാത്യു റാങ്കിന്‍
വിഭാഗം: ലോകസിനിമ (ഡബ്യൂസി)
8.00 PM
ആങ്കുര്‍: ദി സീഡ്ലിംഗ്
സംവിധാനം: ശ്യാം ബെനഗല്‍
വിഭാഗം: സെലിബ്രേറ്റിംഗ് ശബാന ആസ്മി (സിഎസ്)

