
കുന്ദമംഗലം: ദേശീയ വ്യാപാര ദിനാചരണത്തിൻ്റെ ഭാഗമായി കുന്ദമംഗലം യൂണിത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന ആഘോഷ പരിപാടിക്ക് തുടക്കമായി.ജില്ലാ പ്രസിഡണ്ട് പി.കെ ബാപ്പു ഹാജി പതാക ഉയർത്തി.
യൂണിറ്റിലെ വ്യാപാരികൾക്കുള്ള മെഡിമാൾ പ്രിവിലേജ് കാർഡ് മെഡിമാൾ സി. ഇ. ഒ ഡോ. ഫവാസ് റഹീം സബേര അബൂബക്കർ ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം.ബാബു മോൻ അധ്യക്ഷത വഹിച്ചു.
ടി.സി സുമോദ് , എം.പി. മൂസ, ടി.വി. ഹാരിസ്, സജീവൻ കിഴക്കയിൽ, എം.കെ റഫീഖ്, ടി.ജിനിലേഷ്, എൻ.പി.തൻവീർ, ആലീസ് നെൽസൺ എന്നിവർ സംസാരിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി പി.ജയശങ്കർ സ്വാഗതവും ട്രഷറർ എൻ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.

