Trending

ഓപ്പറേഷൻ‌ സിന്ദൂർ; ‘പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേന മേധാവി. ഒരു വലിയ എയർ ക്രാഫ്റ്റും തകർത്തെന്ന് വ്യോമസേനാ മേധാവി അമർ പ്രീത് സിങിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തത്. ഇതാദ്യമായാണ് പാക് യുദ്ധവിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേനാമേധാവി സ്ഥിരീകരിക്കുന്നത്.

റഷ്യൻ നിർമ്മിത വിമാനവേധ മിസൈലായ എസ്-400 ആണ് പാകിസ്താൻ ജെറ്റുകളെ വീഴ്ത്തിയെന്ന് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിലെ ജേക്കബാബാദ് വ്യോമതാവളത്തിൽ ഉണ്ടായിരുന്ന എഫ്-16 ജെറ്റുകളും, ബൊളാരി വ്യോമതാവളത്തിൽ വ്യോമ നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത എഇഡബ്ല്യു & സി/ഇലിന്റ് വിമാനവും ഇന്ത്യൻ സൈന്യം നശിപ്പിച്ചതായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് പറഞ്ഞു.

“നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അത്ഭുതകരമായ ജോലി ചെയ്തു. ഞങ്ങൾ അടുത്തിടെ വാങ്ങിയ എസ്-400 സിസ്റ്റം ഒരു ഗെയിം ചേഞ്ചർ ആയിരുന്നു. ആ സിസ്റ്റത്തിന്റെ റേഞ്ച് അവരുടെ വിമാനങ്ങളെയും അവരുടെ കൈവശമുള്ള ദീർഘദൂര ഗ്ലൈഡ് ബോംബുകൾ പോലുള്ള ആയുധങ്ങളിൽ നിന്ന് അകറ്റി നിർത്തി” അമർ പ്രീത് സിങ് പറഞ്ഞു. 300 കിലോമീറ്റർ പരിധിയിൽവെച്ച് തന്നെ പാക് യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് വ്യോമസേന മേധാവി പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!