Trending

വ്യപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽദേശീയ വ്യാപാര ദിനം ആഘോഷിച്ചു

കൂറ്റിക്കാട്ടൂർ: ദേശീയ വ്യാപാര ദിനാഘോഷത്തിൻ്റെ ഭാഗമായി വ്യപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുറ്റിക്കാട്ടൂർ വ്യാപാരഭവനിൽ യൂനിറ്റ് പ്രസിഡണ്ട് മാമുക്കുട്ടി വെള്ളക്കാട്ട് പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് മധുര പലഹാര വിതരണം നടന്നു.ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ടി. നസറുദ്ധീൻ സ്മാരക കൂടപ്പിറപ്പിനൊരു ഭവനം പദ്ധതിയിലെ ആദ്യ വീടിൻ്റെ ശിലാസ്ഥാപനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നിർവ്വഹിച്ചു.

ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി, സംസ്ഥാന യൂത്ത് വിംഗ് പ്രസിഡണ്ട് സലീം രാമനാട്ടുകര, ജില്ലാ വൈസ് പ്രസിഡണ്ട് ബാബുമോൻ, മണ്ഡലം ജന:സിക്രട്ടറി സി. പ്രസന്നൻ വനിതാ വിംഗ് ജില്ലാ സിക്രട്ടറി ശ്രീലത തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു. ചടങ്ങിൽ വെച്ച് 6 വ്യാപാരികൾക്കുള്ള ചികിത്സാ ധനസഹായം വിതരണം ചെയ്തു.

യൂത്ത് വിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജീവിതത്തിൻ്റെ സായാഹ്നത്തിലും വ്യാപാരികൾക്ക്‌ മാർഗ്ഗദർശനമായി നില കൊള്ളുന്ന വ്യാപാരികളായ സി.ലക്ഷ്മണൻ, ഇ.സി അബു , പറക്കോളിൽ സലാം ഹാജി തുടങ്ങിയവരെ ആദരിച്ചു.

പ്രസിഡണ്ട് മാമുക്കുട്ടി വെള്ളക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജന: സിക്രട്ടറി ഹബീബ് റെയിൻബോ സ്വാഗതവും, യൂത്ത് വിംഗ് പ്രസിഡണ്ട് സമീർ ഫർണ്ണിച്ചർ പാർക്ക് നന്ദിയും പറഞ്ഞു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!