
കുന്ദമംഗലം : ഡി.വൈ.എഫ്.ഐ കുന്ദമംഗലം പഞ്ചായത്ത് യൂത്ത് മാർച്ച് സംഘടിപ്പിച്ചു.പൈങ്ങോട്ടുപുറത്ത് വെച്ച് ജാഥ ക്യാപ്റ്റൻ പി പി ഷിനിലിന് പതാക കൈമാറി സിപിഐഎം കുന്ദമംഗലം ഏരിയ സെക്രട്ടറി പി ഷൈപു ഉദ്ഘാടനം ചെയ്തു.
കാരന്തൂർ മേഖലാ സെക്രട്ടറി അഷിത്ത് അനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ജാഥ വൈസ് ക്യാപ്റ്റൻ അഭിരാമി, മാനേജർ ടി എം നിധിൻനാഥ്, ബ്ലോക്ക് കമ്മിറ്റി അംഗം രംജേഷ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഖിൽ സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.

