Trending

കരാർ ലംഘനം നടത്തിയത് കേരള സർക്കാർ; ; കായിക മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി അർജന്റീന

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന കായിക മന്ത്രിക്കെതിരെ അർജന്റീന. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല.

കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ.കരാർ ലംഘിച്ചത് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്‌പോൺസർ ആരോപിച്ചിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്‌പോൺസർ നടത്തിയിരുന്നു.

എന്നാൽ കായിക മന്ത്രി ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു. എന്നാൽ‌ ഇപ്പോൾ കായിക മന്ത്രിക്കെതിരെ ലിയാൻഡ്രോ പീറ്റേഴ്സൺ രം​ഗത്തെത്തിയിരിക്കുന്നത്. 2024 സെപ്റ്റംബറിൽ കായികമന്ത്രി മാ‍ഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!