ട്രേഡ് ടെക്നിഷ്യൻ ഇന്റർവ്യു 11ന്
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ സ്മിത്ത് ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നിഷ്യൻ (ട്രേഡ്സ്മാൻ) തസ്തികയിൽ ഒരു ഒഴിവുണ്ട്. ടി.എച്ച്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ വി.എച്ച്.എസ്.ഇ (സ്മിത്തി) ആണ് യോഗ്യത. താത്പര്യമുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 11ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബാർട്ടൺഹിൽ കോളജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484.
പ്രോഗ്രാമിംഗ് ഓഫീസർ ഒഴിവ്
തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാമിംഗ് ഓഫീസർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ബി.ടെക/ബി.ഇ,/എം.ടെക്/എം.ഇ (കമ്പ്യൂട്ടർ സയൻസിന് മുൻഗണന) അല്ലെങ്കിൽ എം.സി.എ ആണ് യോഗ്യത. HTML, CSS, Javascript (JQuery, Familiarity with React JS is desirable), PHP (Knowledge of Laravel framework is desirable) എന്നീ സാങ്കേതിക പരിജ്ഞാനം വേണം.
ബയോഡേറ്റയും രേഖകളുടെ പകർപ്പും ഓഗസ്റ്റ് 14 ന് വൈകുന്നേരം 4 ന് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക ഇ-മെയിലിൽ (ceekinfo.cee@kerala.gov.in) ലഭിക്കണം. തപാൽ മാർഗം അയക്കേണ്ടതില്ല.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ മൂന്നുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫൈബർ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 9526871584, 7561866186
എ സി മെക്കാനിക്ക് താത്ക്കാലിക നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ എ സി മെക്കാനിക്ക് തസ്തികയിൽ 690 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14-ന് 11.30ന് ഐഎംസിഎച്ച് എച്ച്ഡിഎസ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാക്കണം. പ്രായപരിധി: 18 വയസ്സിനും 40 വയസ്സിനും മധ്യേ. സർക്കാർ അംഗീകൃത ഐടിഐ/ എൻസിവിടി സർട്ടിഫിക്കറ്റ് ഇൻ എ സി ആന്റ് റഫ്രിജറേഷൻ മെക്കാനിക് ടെക്നോളജിയും എ സി ആന്റ് റഫ്രിജറേഷൻ ഇൻ മൾട്ടി സ്റ്റോർഡ് ബിൽഡിംഗിലുള്ള ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
കാട വളർത്തൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാട വളർത്തൽ പരിശീലനം നൽകുന്നു.
ആഗസ്റ്റ് 17 രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മലമ്പുഴയിലാണ് പരിശീലനം.
പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491- 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.
നിഷിൽ വിവിധ ഒഴിവുകൾ
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) കോളജ് ഓക്കുപേഷണൽ തെറാപ്പി, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയാ ഡെവലപ്‌മെന്റ് എന്നീ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്കും, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ്ഷിപ്പിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16. കൂടുതൽ വിവരങ്ങൾ http://nish.ac.in/others/career ൽ.
പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്തവർക്കും ദുരന്തനിവാരണത്തിൽ എംബിഎ നേടാം
റവന്യൂ വകുപ്പ് ആരംഭിക്കുന്ന എം.ബി.എ ദുരന്തനിവാരണ കോഴ്സിലേക്ക് CAT MAT KMAT പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്തവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്ത് 15. ഇന്ത്യയിൽ ആദ്യമായാണ് എ.ഐ.സി.ടി.ഇ. അംഗീകൃത എം.ബി.എ ദുരന്തനിവാരണ കോഴ്‌സ് നടത്തുന്നത്. NAAC A++ അംഗീകാരം ഉള്ള കേരള യൂണിവേഴ്‌സിറ്റി ആണ് അഫിലിയേഷൻ നൽകിയിട്ടുള്ളത്. അന്താരാഷ്ട തലത്തിലുള്ള സിലബസാണ് കോഴ്സിനുള്ളത്. ദേശിയ തലത്തിലും രാജ്യാന്തര തലത്തിലും ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കാൻ തൽപരരായ വിദ്യാർഥികൾ ഈ സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് ഐ.എൽ.ഡി.എം മേധാവി ഡോ. ഡി സജിത് ബാബു അറിയിച്ചു. ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യു എന്നിവ ഓഗസ്റ്റ് 22ന് തിരുവനന്തപുരം ഐ.എൽ.ഡി.എം ക്യാമ്പസിൽ നടക്കും.
മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് 5 G സാധ്യതകൾ ഉപയോഗിക്കണം :
ചീഫ് സെക്രട്ടറി
മെച്ചപ്പെട്ട 5G സാങ്കേതിക വിദ്യയടക്കമുള്ളവ പൊതു സമൂഹത്തിനായി ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. 5G സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ജീവിതം, പൊതു സേവനങ്ങൾ, സുരക്ഷിതത്വം എന്നിവ ഒരുക്കാൻ നൂതനമായ സാങ്കേതിക വിദ്യകൾക്ക് സാധിക്കും. വിശ്വാസ്യത, വേഗത, വിഭവശേഷിയുടെ മെച്ചപ്പെടുത്തൽ എന്നിവ 5G യിലൂടെ സാധ്യമാകുന്നു. ആരോഗ്യം, കൃഷി, വ്യവസായ ഉൽപ്പാദന മേഖലകൾ എന്നിവയിൽ സാങ്കേതിക വിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയണം. ഇതിനായി സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ നൽകണം. വിദ്യാഭ്യാസം, ആസ്വാദനം തുടങ്ങിയ മേഖലകളിൽ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാൻ സ്റ്റാർട്ടപ്പുകൾ അടക്കമുള്ള കമ്പനികൾക്ക് ശിൽപ്പശാല സഹായിക്കുമെന്നും ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു.
സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരി, ഐ.ടി, ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറി യു രത്തൻ ഖേൽക്കർ എന്നിവർ സംസാരിച്ചു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ വി ശോഭന മുഖ്യ പ്രഭാഷണം നടത്തി.. 2022-23 ലെ ബജറ്റിൽ 5G ആഗോള വിപ്ലവത്തിൽ കേരളത്തെ രാജ്യത്തെ മുൻനിര സംസ്ഥാനമായി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 5G ലീഡർഷിപ്പ് പാക്കേജ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സാധ്യതകൾ പരിശോധിക്കാൻ ഇലക്ട്രോണിക്‌സ് & ഐ.ടി വകുപ്പ്, കേരള സംസ്ഥാന ഐ.ടി മിഷൻ (കെ.എസ്.ഐ.ടി.എം), കേരള എൽ.എസ്.എ (കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഫീൽഡ് യൂണിറ്റ്) എന്നിവയുടെ സഹകരണത്തോടെയാണ് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നത്.
5G നെറ്റ്‌വർക്കിന്റെ തുടർച്ചയായ വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട മൊബൈൽ ബ്രോഡ്ബാൻഡ് (ഇ.എം.ബി.ബി), അൾട്രാ റിലയബിൾ ലോ ലേറ്റൻസി കമ്മ്യൂണിക്കേഷൻസ് (യു.ആർ.എൽ.എൽ.സി), മാസീവ് മെഷീൻ ടൈപ്പ് കമ്മ്യൂണിക്കേഷൻസ് (എം.എം.ടി.സി) എന്നിങ്ങനെ നിരവധി പുതിയ സാധ്യതകൾ നിലനിൽക്കുന്നു. ടെലികോം മേഖലയിലെ മികച്ച പ്രകടന സൂചകങ്ങളുള്ള കേരളം രാജ്യത്തെ ഏറ്റവും ഉയർന്ന ടെലി സാന്ദ്രതയിൽ രണ്ടാം സ്ഥാനത്താണ്. 4G/5G നെറ്റ്‌വർക്കുകളിൽ പൈലറ്റ് ചെയ്യാനും വിന്യസിക്കാനും കഴിയുന്ന സാധ്യതയുള്ള മേഖലകളിൽ ചർച്ച നടക്കും. സർക്കാർ വകുപ്പുകൾ, സ്മാർട്ട് സിറ്റികൾ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ വിവിധ പങ്കാളികൾക്ക് ഈ സംരംഭം വളരെയധികം പ്രയോജനം ചെയ്യും. സംസ്ഥാന സർക്കാർ വകുപ്പുകൾ, ജില്ലകൾ, അക്കാദമിഷ്യൻമാർ, സർവ്വകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, ടെലികോം സേവന ദാതാക്കൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു. ഇക്കോസിസ്റ്റം പങ്കാളികളുമായി സഹകരിച്ച് 5G ഡൊമെയ്‌നിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ കേരളത്തെ പ്രാപ്തരാക്കുന്ന പരിഹാരങ്ങൾ ശിൽപ്പശാലയിൽ വികസിപ്പിക്കും.
കോഷൻ ഡിപ്പോസിറ്റ് തിരികെ വാങ്ങണം
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിൽ 2016-17, 2017-18 അക്കാദമിക് വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തുക സെപ്റ്റംബർ 15 ന് മുമ്പായി തിരികെ വാങ്ങണം.
പി എസ് സി വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
കേരള പി എസ് സി വിവിധ തസ്തികകളില്‍ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം: അസിസ്റ്റൻറ് പ്രൊഫസർ ഇൻ സംസ്കൃതം (കാറ്റഗറി നമ്പർ 121/2023- 122/2023), അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 123/2023), അസിസ്റ്റൻറ് എഞ്ചിനീയർ/ ഹെഡ് ട്രാഫ്റ്റ്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 124/2023), മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റഗറി നമ്പർ 125/2023), ലക്ചർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആന്റ് ബിസിനസ് മാനേജ്മെന്റ് (കാറ്റഗറി നമ്പർ 126/2023), സാനിട്ടറി കെമിസ്റ്റ് (കാറ്റഗറി നമ്പർ 127/2023), മെക്കാനിക് പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 128/2023), ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസലേറ്റർ (കാറ്റഗറി നമ്പർ 129/2023), അക്കൗണ്ടന്റ് ഗ്രേഡ് III (കാറ്റഗറി നമ്പർ 130/2023), ഷോഫർ ഗ്രേഡ് II (കാറ്റഗറി നമ്പർ 131/2023), ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 132/2023), കുക്ക് (കാറ്റഗറി നമ്പർ 133/2023), സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 134/2023), അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 135/2023).
ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാ തലം: ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 136/2023), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 137/2023), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 138/2023), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 139/2023), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 140/2023), ഡ്രൈവർ ഗ്രേഡ് II (കാറ്റഗറി നമ്പർ 141/2023).
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലം: ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്) (കാറ്റഗറി നമ്പർ 142/2023) ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 143/2023), വനിത അസിസ്റ്റൻറ് പ്രിസണർ ഓഫീസർ (കാറ്റഗറി നമ്പർ 144/2023).
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം : ഫാർമസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ 145/2023), കർക്ക് ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 146/2023).
എന്‍സിഎ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (കാറ്റഗറി നമ്പർ 147/2023- 149/2023) ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (കാറ്റഗറി നമ്പർ 150/2023), ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ 152/2023), മേറ്റ് (മൈൻസ്) (കാറ്റഗറി നമ്പർ 153/2023), മാർക്കറ്റിംഗ് ഓർഗനൈസർ (കാറ്റഗറി നമ്പർ 154/2023), ജൂനിയർ അസിസ്റ്റൻറ് (കാറ്റഗറി നമ്പർ 155/2023), ഫോർമാൻ (വുഡ് വർക്ക്ഷോപ്) (കാറ്റഗറി നമ്പർ 156/2023), പ്യൂൺ (കാറ്റഗറി നമ്പർ 157/2023), ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ് III (കാറ്റഗറി നമ്പർ 158/2023), ടൈപ്പിസ്റ്റ് ഗ്രേഡ് III (കാറ്റഗറി നമ്പർ 159/2023).
എന്‍സിഎ റിക്രൂട്ട്‌മെന്റ് ജില്ലാതലം: സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്പർ 160/2023), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 161/2023- 167/2023).
അപേക്ഷ അയക്കേണ്ട മേല്‍വിലാസം www.keralapsc.gov.in. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 15/07/2023 ലെ അസാധാരണ ഗസറ്റിലും15/07/2023 ലെ പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം.

