കുന്ദമംഗലം പഞ്ചായത്ത് മിഷൻ ഇന്ദ്രധനുഷ് പരിപാടിയുടെ പഞ്ചായത്ത് തല ഉത്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നേൽ നിർവഹിച്ചു. 0-5 വയസ് പ്രായമുള്ള കുട്ടികളിൽ രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വിമുഖധ കാണിക്കുന്ന കുടുംബങ്ങളെ അവരുടെ വീട്ടിൽ ചെന്നു പ്രതിരോധ കുത്തിവെപ്പിന്റ പ്രാധാന്യം സംബന്ധിച്ച് ബോധവൽക്കരണം നടത്തി രോഗപ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കുക എന്നതാണ് മിഷൻ ഇന്ദ്രധനുഷിലൂടെ ലക്ഷ്യം വെക്കുന്നത്.
ഓഗസ്റ്റ് മാസം മുതൽ പ്രതിരോധ കുത്തിവെപ്പ് Uwin എന്ന സൈറ്റിൽ രേഖ പെടുത്തി രജിസ്റ്റർ ചെയ്യുന്നതിനാൽ ഭാവിയിൽ കുട്ടികൾക്കു രോഗ പ്രതിരോധ കുത്തിവെപ്പ് എടുത്തു എന്ന് തെളിയിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മറ്റു ആവശ്യത്തിന് സമർപ്പിക്കാൻ കോപ്പി എടുക്കാവുന്നതാണ്. ചടങ്ങിൽ മെഡിക്കൽ ഓഫീസർ അർച്ചന വി, വാർഡ്മെമ്പർമാർ ആയ നൗഷാദ്, ബൈജു ചോയ്മഠത്തിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത് എം,പി എച് എൻ ലക്ഷ്മി കെ. കെ എന്നിവർ പങ്കെടുത്തു.