ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച് തെന്നിവീണ വയോധികയ്ക്കും മകനും രക്ഷയയായത് റെയിൽവേ ഉദ്യോഗസ്ഥ. പശ്ചിമ ബംഗാളിലെ ബാങ്കുര റെയില്‍വേസ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തതോടെ വൈറലായി. ഉദ്യോഗസ്ഥയെ അഭിനന്ദിച്ചായിരുന്നു റെയില്‍വേ മന്ത്രാലയത്തിന്റെ ട്വീറ്റ്.
ട്രെയിന്‍ മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോള്‍ നിരവധിപേര്‍ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് വയോധികയും മകനും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നത് ഉദ്യോഗസ്ഥ ശ്രദ്ധിച്ചത്. അപകടസാധ്യത മുന്നില്‍ക്കണ്ട ഉദ്യോഗസ്ഥ വളരെ ദൂരെ നിന്ന് ഇവരുടെ അടുത്തേക്ക് പാഞ്ഞു. ഉദ്യോഗസ്ഥ ഭയന്നതുപോലെ തന്നെ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ അമ്മയും മകനും താഴേക്ക് വീഴുകയും ചെയ്തു.
തൊട്ടുപിന്നാലെ ഉദ്യോഗസ്ഥ ഇരുവരേയും ട്രെയിന്‍ ഓടുന്ന ട്രാക്കിനിടയില്‍ പെടാതിരിക്കാന്‍ വലിച്ച് നീക്കി രക്ഷപ്പെടുത്തുകയായിരുന്നു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ആർപിഎഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് എത്തിയത്.
Service & Seva Bhav!
— Ministry of Railways (@RailMinIndia) August 8, 2022
The alertness & swift action taken by RPF staff at Bankura Station, West Bengal saved the lives of an elderly woman & her son who slipped while boarding the moving train.
Passengers are requested not to board or alight a moving train. pic.twitter.com/Dl0WoTBwvP

