വിക്രത്തിന് മുന്നേ തന്നെ സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ സിനിമയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചു. 2018 ലാണ് ഇന്ത്യന്‍ 2 പ്രഖ്യാപിക്കുന്നത്. 2019 ല്‍ ഷൂട്ടിംഗ് ആരംഭിച്ചുവെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകളാണ് പുറത്തു വരുന്നത്.
ഇന്ത്യന്‍ എന്ന സിനിമയില്‍ കൃഷ്ണസ്വാമി എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയ നടന്‍ നെടുമുടി വേണു ആയിരുന്നു. ഇന്ത്യന്‍ ടുവിലും അദ്ദേഹത്തിന്റെ കഥാപാത്രം പ്രധാന ഭാഗമാണ്. ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ തന്നെ നെടുമുടി വേണു തന്റെ ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം സിനിമയെ ബാധിച്ചു. ഇപ്പോള്‍ പുറത്തു വരുന്നതും അത് സംബന്ധിച്ചുള്ള ഒരു വാര്‍ത്തയാണ്. നെടുമുടിയുടെ അസാന്നിധ്യത്തില്‍ ചിത്രത്തിലെ അദ്ദേഹത്തിന്റെ രംഗങ്ങള്‍ മറ്റൊരാള്‍ പൂര്‍ത്തിയാക്കും. നെടുമുടിയുമായി രൂപ സാദൃശ്യമുള്ള നടന്‍ നന്ദു പൊതുവാള്‍ അവശേഷിക്കുന്ന രംഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ്.

