വയനാട് തൊണ്ടർനാട് വെച്ച് ഷോക്കേറ്റ് അകാലത്തിൽ വിട പറഞ്ഞ വളയന്നൂർ ജി എൽ പി സ്കൂൾ എസ് എം സി മെമ്പർ ജബ്ബാർ എൻ കെ യുടെ നിര്യാണത്തിൽ വളയന്നൂർ ജി എൽ പി സ്കൂൾ പി ടി എ എസ് എം സി, എം പി ടി എ സംയുക്ത അനുശോചനയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു.
പി ടി എ പ്രസിഡണ്ട് അബ്ദുള്ള മാങ്ങാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എസ് എം സി ചെയർമാൻ RVA സലീം ഉദ്ഘാടനം ചെയ്തു.റിട്ടയർഡ് എച്ച് എം ഉഷ ടീച്ചർ എം പി ടി എ ചെയർപേഴ്സൻ ജൗഹറ.എൻ കെ , സിന്ധു ടീച്ചർ, ഷോണിജ ടീച്ചർ, ജലീൽ മേപ്പങ്ങോട്ട്, അബ്ദുസമദ് കെ പി , ജലീൽ വി തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി. പ്രവർത്തന മണ്ഡലത്തിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സ്നേഹനിധിയായ പ്രവർത്തകനെയാണ് നഷ്ടമായതെന്ന പ്രാസംഗികരുടെ പ്രസ്താവനകൾ കണ്ണീരോട് കുടിയാണ് സദസ് ഏറ്റെടുത്തത്. എച്ച് എം ബിന്ദു ടീച്ചർ സ്വാഗത ഭാഷണം നടത്തിയ ദു:ഖസാന്ദ്രമായ യോഗം ഷാഹുൽ ഹമീദ് മാസ്റ്ററുടെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.
തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സ്നേഹനിധിയായ പ്രവർത്തകൻ; അനുശോചന യോഗം ചേർന്നു

