
കുന്ദമംഗലം ഫാമിലി ഹെൽത്ത് സെന്ററിലെ കോവിഡ് വാക്സിനേഷനിലെ അശാസ്ത്രീയതയും വിവേചനവും അവസാനിപ്പിക്കണമെന്നും അടിയന്തിരമായി എച്ച്.എം.സി.
വിളിച്ചു ചേർക്കണമെന്നും പഞ്ചായത്ത് മുസ് ലിം ലീഗ് നേതാക്കൾ മെഡിക്കൽ ഓഫീസറെ കണ്ട് ആവശ്യപ്പെട്ടു.
60 വയസ്സിനു മുകളിലുള്ളവർക്ക് നല്കുന്ന വാക്സി നിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും കൂട്ടത്തിൽ മുതിർന്നവർക്കും മുന്തിയ പരിഗണന നല്കണമെന്നും
75 വയസ് കഴിഞ്ഞ മുഴുവൻ പേർക്കും വീടുകളിൽ ചെന്ന് വാക്സിനേഷൻ നല്കണമെന്നും ആവശ്യപ്പെട്ടു.
ആശാ വർക്കർ ആയിശബി കാരക്കുന്നുമ്മലിനെ ഭീഷണിപ്പെടുത്തിയ നടപടിയിലെ പ്രതിഷേധം അറിയിച്ചു.
എ.കെ.ഷൗക്കത്തലി ,ഒ സലീം, എൻ എം.യൂസഫ്, ഐ. മുഹമ്മദ്കോയ, വി.പി.സലീം, കെ.കെ.ഷമീൽ എന്നിവർ മെഡിക്കൽ ഓഫീസർ ഡോ: ഹസീനയെ കണ്ട് പ്രതിഷേധം അറിയിച്ചു.

