Local News

വിജയദിനം ആഘോഷിച്ചു

വ്യാപാരം തൊഴിലാണ് അവകാശമാണ് നാടിൻ്റെ നിലനിൽപാണ് എന്ന മുദ്രാവാക്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ വ്യാപാര ദിനം വിജയ ദിനമായി ആഘോഷിച്ചു.
അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികൾ നടത്തിയ സമരം വിജയം കണ്ടതിൽ അഹ്ലാദം പ്രകടിപ്പിച്ചാണ് ഇത്തവണ വ്യാപാരം ദിനം ആഘോഷിച്ചത്.
കെ വി വി ഇ എസ് യൂണിറ്റ് ജനറൽ സിക്ര ട്ടറി ടി മുഹമ്മദ് മുസ്തഫ പതാക ഉയർത്തി. എ അബൂബക്കർ ഹാജി അധ്യക്ഷം വഹിച്ചു. ജില്ലാ സിക്രട്ടറി പി കെ ബാപ്പു ഹാജി, കെ സുന്ദരൻ, എം വിശ്വനാഥൻ നായർ, ടി സജീന്ദ്രൻ, കെ.പി അബ്ദുൽ നാസർ, എൻ വിനോദ് കുമാർ, എൻ വി അഷ്റഫ്, കെ.കെ മഹിത പ്രസംഗിച്ചു.
കൊവിഡ് ബാധിച്ച യൂണിറ്റിലെ വ്യാപാരികൾക്ക് ചടങ്ങിൽ സാമ്പത്തിക സഹായം വിതരണം ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!