പ്ലസ് വൺ സീറ്റ് അപര്യാപ്തതയിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയെ കരിങ്കൊടി കാണിച്ചു. കുന്ദമംഗലം നിയോജകമണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം – മുക്കം റോഡ് ജംഗ്ഷനിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത് . മന്ത്രിയെ തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജുനൈദ്, സെക്രട്ടറിമാരായ യാസീൻ കൂളിമാട്, അൻവർ കുന്ദമംഗലം, മുർഷിദ് പെരിങ്ങൊളം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്