Entertainment News

ദേശീയ പുരസ്‌കാര ജേതാവിന്‍റെ സിനിമയിലൂടെ നിമിഷ സജയൻ ബോളിവുഡിലേക്ക്

സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ മനം കവർന്ന നിമിഷ സജയൻ. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു
ദേശീയ പുരസ്‍കാര ജേതാവ് ഒനിറാണ് നിമിഷയെ ബോളിവുഡിലേക്ക് കൊണ്ടുവരുന്നത്. വി ആര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക. പ്രശസ്‌തമായ അന്തോളജി സീരീസായ ഐ ആമിന്‍റെ സീക്വൽ ആണിത്. സിനിമയുടെ ചിത്രീകരണം സെപ്‌തംബറില്‍ തുടങ്ങിയേക്കുമെന്നാണ് വിവരം.

നാല് ഷോർട്ട്ഫിലിമുകൾ ചേർത്തുള്ള ആന്തോളജി സീരീസായിരുന്നു ഐ ആം. ബാല പീഡനം, ​ഗേ റൈറ്റ് തുടങ്ങിയ വിഷയങ്ങളാണ് ചിത്രം ചർച്ച ചെയ്‌തത്.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്‍പ്രിന്‍റ്സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു സിനിമ. ആദിൽ‌ ഹുസൈനാണ് ചിത്രത്തിൽ നായകനാവുന്നത്.

നിലവിൽ മാലിക് എന്ന മഹേഷ് നാരായണൻ ചിത്രമാണ് നിമിഷയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ഭാര്യയു‌ടെ വേഷമാണ് നിമിഷ ചെയ്യുന്നത്. ആമസോൺ പ്രൈമിൽ ജൂലൈ 15ന് ചിത്രം റിലീസ് ചെയ്യും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!