തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടല്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തി. കസ്റ്റംസിനെ കൂടാതെ മറ്റ് കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കേസിന്റെ വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയും പരിശോധിച്ചു.
നേരത്തെ അന്വേഷണത്തിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കത്തയച്ചത് നാടകമാണെന്നാണ് ബിജെപിയുടെ പരിഹാസം. എന്തിനീ ചവിട്ടുനാടകം പിണറായി വിജയന്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു.