കൂടത്തായി :കൂടത്തായിൽ നിയന്ത്രണം വിട്ട് ബൊലിറോ ജീപ്പ് സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ച് കയറി രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ കൂടത്തായിൽ ആലുവയിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ സ്കൂളിലേക്ക് നടന്ന് പോവുകയായിരുന്ന കൂളിക്കുന്ന് ഷാഫിയുടെ മകൾ മിൻഹ. കാക്കാഞ്ഞി സാലിയുടെ മകൾ സന മെഹ്റിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.