Entertainment

നയൻസിനും വിക്കിക്കും ഇന്ന് വിവാഹ വാർഷികം; കുഞ്ഞുങ്ങൾക്കൊപ്പം നയൻതാരയുടെ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ്

വിഘ്നേഷിന്റെയും നയൻതാരയുടെയും ആദ്യ വിവാഹ വാർഷികമാണിന്ന്. ആശംസകളറിയിച്ച് വിഘ്നേഷ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം.

ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇരുവരും ആരാധകർക്ക് ആശംസകളറിയിച്ചിരുന്നു. ഒരുപാട് നിമിഷങ്ങൾ ഒത്തുച്ചേർന്ന ഒരു വർഷം. ഉയർച്ചകളും താഴ്ച്ചകളും. പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന സമയങ്ങൾ. എന്നാൽ തിരിച്ചു വീട്ടിലേക്കെത്തുമ്പോൾ സ്നേഹം നിറഞ്ഞ എന്റെ കുടുംബം മുന്നോട്ട് പോകാനായി ഒരുപാട് ആത്മവിശ്വാസം നൽകി.

എന്റെ ഉയിരിനും ഉലകത്തിനുമൊപ്പം എല്ലാം ഞാൻ ചേർത്തു നിർത്തി. കുടുംബം നൽകുന്ന കരുത്താണ് എല്ലാം വ്യത്യസ്തമാക്കുന്നത്. എനിക്കു ചുറ്റുമുള്ള നല്ല മനുഷ്യർക്ക് നല്ലൊരു ജീവിതം നൽകാൻ ഞാനും ശ്രമിക്കും,” വിഘ്നേഷ് കുറിച്ചു.

ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളും പേരുകൾ . ‘എൻ’ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു എന്നാണ് വിഘ്നേഷ് പറഞ്ഞത്. നയൻതാരയുടെ ആദ്യ അക്ഷരമായ എൻ ആണ് പേരുകൾക്കൊപ്പം ചേർത്തിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!