കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി മുഖ്യാതിഥിയായിരുന്നു. പദ്ധതി രേഖ വികസന കാര്യ ചെയർപേഴ്സൺ പ്രീതി യുസിക്ക് നൽകി എംഎൽഎ പ്രകാശനം ചെയ്തു. വികസനരേഖ
ക്ഷേമകാര്യ ചെയർപേഴ്സൺ ശബ്ന റഷീദിന് നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശനം ചെയ്തു. വികസന കാര്യ ചെയർ പേഴ്സൺ പ്രീതി യു.സി, ക്ഷേമകാര്യ ചെയർ പേഴ്സൺ ശബ്ന റഷീദ്, മെമ്പർമാരായ പി.കൗലത്ത്, ഷൈജ വളപ്പിൽ, ഷാജി ചോലക്കൽ മീത്തൽ സംസാരിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

