information News

അറിയിപ്പുകൾ

പ്രോജക്ട് എൻജിനീയർ

സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ശമ്പളം : Rs.40000/-. യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ 70 ശതമാനം മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദവും, പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയവും. പ്രായപരിധി : 18-30 (ഇളവുകൾ അനുവദനീയം). നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 16 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 0484 2312944

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. എഞ്ചിനിയറിങ് കോളേജിൽ കംപ്രഷൻ ടെസ്റ്റിങ് മെഷിൻ ഡിജിറ്റൽ ഡിസ്പ്ലേ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമർശിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ “ക്വട്ടേഷൻ നമ്പർ 8/ 23-24 – കംപ്രഷൻ ടെസ്റ്റിങ് മെഷിൻ ഡിജിറ്റൽ ഡിസ്പ്ലേ വിതരണത്തിനുള്ള ക്വട്ടേഷൻ ” എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ) 673005 എന്ന മേൽവിലാസത്തിൽ അയക്കണം.
പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : മെയ്‌ 25, ഉച്ചക്ക് രണ്ട് മണി. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കും. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.

ദർഘാസ് ക്ഷണിച്ചു

മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ അപകടാവസ്ഥയിലുള്ള നമ്പറിട്ട ഒരു മട്ടി മരവും, പെർമെന്റ് നഴ്സറിക്ക് ഭീഷണിയായ നമ്പറിട്ട അഞ്ച് മരങ്ങളുടെ (ചരൽക്കൊന്ന 2, പാല 1, മഴമരം 1, തേക്ക് 1) ശാഖകളും ചില്ലകളും മുറിച്ചുമാറ്റുന്നതിനും തുടർന്ന് തടികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും മെയ് 23 ന് വൈകുന്നേരം 3 മണിയ്ക്ക് ദർഘാസ് കം ലേലം നടത്തും. ദർഘാസ് ഫോറം മെയ് 20 മുതൽ കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങൾ ദർഘാസ്-കം-ലേല ദിവസം ഉച്ചയ്ക്ക് 2.30 വരെ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് നിരതദ്രവ്യം അടച്ചവരെ മാത്രം ഉൾപ്പെടുത്തികൊണ്ട് ടി മരങ്ങളുടെ ലേലം നടത്തുന്നതും ലേലത്തിന് ശേഷം തൽസമയം ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ദർഘാസ് ഫോറത്തിന്റെ വില : 300 + GST 18 ശതമാനം (GST) =354 രൂപ. നിരതദ്രവ്യം – 690 രൂപ. കൂടുതൽ വിവരങ്ങൾക്ക് : 0495 2414702

പരിശീലനം നൽകാൻ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു വേണ്ടി ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് സ്ഥാപനങ്ങളെ ക്ഷണിക്കുന്നു. 12 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ജൂലൈ ഒന്നിന് ആരംഭിക്കും. ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, ജനറൽ നോളജ് വിഷയങ്ങളിലാണ് പരിശീലനം.

കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിൽ ഫീസ് നൽകും. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്. കോഴ്സ് നടത്താൻ താത്പര്യമുള്ള എല്ലാവിധ സൗകര്യങ്ങളോടും, ഗവ. അംഗീകൃതവും ആദായനികുതി സംബന്ധിച്ച് റിട്ടേൺ ഫയൽ ചെയ്യുന്നതും (TAN/PAN No.) മൂന്നു വർഷമോ അതിലധികമോ പ്രവൃത്തി പരിചയവും കേന്ദ്രസർക്കാരിന്റെ വെബ്പോർട്ടലായ National Career Service ൽ (www.ncs.gov.in) രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം മേൽപ്പറഞ്ഞ രേഖകളുടെ പകർപ്പും അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ വിശദമായ ബയോഡേറ്റയും സഹിതം മെയ് 22 വൈകിട്ട് അഞ്ചിന് മുമ്പ് ‘സബ്-റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, തൈക്കാട്, തിരുവനന്തപുരം – 695 014’ എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-

പ്രോജക്ട് എൻജിനിയർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 70 ശതമാനം മാർക്കോടെ ബി.ടെക് സിവിൽ, പാലം നിർമാണത്തിൽ മൂന്നു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 40,000 രൂപ. 2023 ജനുവരി 1 ന് 41 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 19നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

അപ്രിന്റീസ് ട്രെയിനിങ് പ്രോഗ്രാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്പ്രെന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി മേയ് 20 വൈകിട്ട് നാലുമണി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.

കിറ്റ്സിൽ ടൂറിസം ഡിപ്ലോമ കോഴ്സുകൾ

    സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ പ്ലേസ്മെന്റോട് കൂടിയ ഹ്രസ്വകാല ഡിപ്ലോമ/പി.ജി. ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.  ഒരു വർഷം ദൈർഘ്യമുളള പി.ജി. ഡിപ്ലോമ ഇൻ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, പി.ജി. ഡിപ്ലോമ ഇൻ പബ്ലിക്ക് റിലേഷൻസ് ഇൻ ടൂറിസം, പി.ജി. ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകൾക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഒമ്പത് മാസം ദൈർഘ്യമുളള ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സിന് പ്ലസ്സ് ടു വാണ് യോഗ്യത.  അപേക്ഷ ഫോറം കിറ്റ്സിന്റെ വെബ്സൈറ്റിൽ www.kittsedu.org ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് 0471-2329468/2339178 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കേരളസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ, ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യത ഉള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് & ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആന്റ് വിഷ്വൽ ഇഫക്ട്‌സ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക്ക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റെ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ & ഡെവലപ്പ്‌മെന്റെ്, ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ, PGDCA എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

വിശദവിവരങ്ങൾക്ക് : 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!