പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ അഴിമതി കേസിൽ അറസ്റ്റിലായതായി റിപ്പോർട്ട്. അഴിമതിക്കേസില്‍ മുന്‍കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇസ്ലാമാബാദിലെ കോടതി വളപ്പിലെത്തിയപ്പോഴാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തേയും ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം അതിന് കഴിഞ്ഞിരുന്നില്ല. ഇന്ന് തനിക്കെതിരായ അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പിടിഐ. 70കാരനായ ഇമ്രാനെതിരെ പാകിസ്താനില്‍ 83 കേസുകളാണ് നിലവിലുള്ളത്.