National News

തെരെഞ്ഞടുപ്പ് കർണാടകയിൽ; അവധി പ്രഖ്യാപിച്ച് ഗോവൻ സർക്കാർ

നാളെ നടക്കുന്ന കർണാടക തെരെഞ്ഞടുപ്പിന് സ്വകാര്യ മേഖലയില ടക്കം പെയ്ഡ് ഹോളിഡേ അനുവദിച്ച്ഗോവൻ സർക്കാർ. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷവും ചില വ്യവസായ സംഘടനകളും രം​ഗത്തെത്തിയിട്ടുണ്ട് .

ഗോവൻ തെരഞ്ഞെടുപ്പ് ദിനം കർണാടകയിലും അവധി നൽകിയിരുന്നെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ​ഗോവ സ്റ്റേറ്റ് ഇൻഡസ്ട്രീസ് അസോസിയേഷനും പ്രതിപക്ഷവും എതിർത്തതുകൊണ്ടു മാത്രം തീരുമാനം മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നിയമപരമായി നീങ്ങാനാണ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ തീരുമാനം

ബുധനാഴ്ച നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് സ്വകാര്യമേഖലയിലടക്കം അവധി നൽകി ​ഗോവ സർക്കാർ. പെയ്ഡ് ഹോളിഡേയാണ് സർക്കാർ അനുവ​ദിച്ചത്. അയൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് അവധി നൽകുന്നത് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ​

കർണാടക നാളെ പോളിംഗ് ബൂത്തിലെത്താനിരിക്കേ, നിശബ്ദപ്രചാരണ ദിവസവും ഹനുമാനെ വിടാതെ ബിജെപിയും കോൺഗ്രസും. ഹുബ്ബള്ളിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹനുമാൻ ക്ഷേത്രത്തിലെത്തി ബിജെപി പ്രവർത്തകരോടൊപ്പം ഹനുമാൻ ചാലീസ ചൊല്ലി പ്രാർത്ഥനകൾ നടത്തി. കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറാകട്ടെ, ബെംഗളൂരു കെ ആർ മാർക്കറ്റിലുള്ള ആഞ്ജനേയ ക്ഷേത്രത്തിലെത്തിയും പൂജകൾ നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!