കുന്ദമംഗലം താഴെ ബസ് സ്റ്റാന്റിന് സമീപം മാലിന്യം തള്ളുന്ന സ്ഥലം സന്ദര്‍ശിച്ച് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍. എയുപി സ്‌ക്കൂളിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യം തള്ളല്‍ പതിവായിരിക്കുന്നത്. കൂടാതെ, സ്‌ക്കൂളിന് സമീപത്തുള്ള ഓവുചാലിലുടെ ഒഴുകുന്ന മാലിന്യവും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. കുന്ദമംഗലത്തെ കടകളിലേ മാലിന്യങ്ങള്‍ കൂടാതെ പുറത്ത് നിന്ന് വരുന്ന ആളുകള്‍ തള്ളുന്ന മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ പരിസരം.
സ്ഥലം ഉടമക്കെതിരെ ഇന്ന് തന്നെ നോട്ടീസ് നല്‍കുമെന്നും, അതിന് പുറമെ ഗ്രാമപഞ്ചായത്തിന് ഈ ഭൂമി ഏറ്റെടുക്കാന്‍ പറ്റുമോ എന്ന് കൂടി പരിശോധിക്കുമെന്നും ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെയര്‍മാന്‍ തിരുവലത്ത് ചന്ദ്രന്‍ പറഞ്ഞു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരുവലത്ത് ചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, ജൂനിയര്‍ ഹെല്‍ ഇന്‍സ്പക്ടര്‍മാരായ രജിത്, സനല്‍ ഹരിത കര്‍മ്മസേന കോര്‍ഡിനേറ്റര്‍ രാജേഷ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. ജനശബ്ദം നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അധികൃതരുടെ സന്ദര്‍ശനം.