Trending

ഡ്രോണിനെ ട്രോളിയ ഡോൺ ശരത്ത് ആലിൻതറ

മുക്കം : ലോക്ക് ഡൗൺ കാലത്ത് സർക്കാർ നിയമം ലംഘിച്ച് പുറത്ത് ഇറങ്ങുന്നവരെ നിരീക്ഷിക്കാൻ പോലീസ് ഡ്രോൺ ഉപയോഗിച്ചത് നമ്മുടെ നാട്ടിൽ ഏറെ കൗതകവും ചിരിയും പരത്തിയതായിരുന്നു. പൊന്തക്കാട്ടിൽ ഒളിച്ചും കണ്ടം വഴി ഓടിയും പുഴയിൽ ചെന്ന് ചാടിയും ഒക്കെ ഡ്രോണിനെ നമ്മൾ ട്രോളാക്കി. എന്നാൽ അത്തരം ട്രോളിലും കരുതൽ ഉണ്ടായിരുന്നു.

അങ്ങനെ കണ്ട ഒരു ഡ്രോണിലെ ചിരിയെ ഒറ്റ ചിത്രം കൊണ്ട് ജാഗ്രതയും കരുതലുമാക്കി വ്യത്യസ്ഥനായ ഒരാളെ പരിചയപ്പെടാം. മലയമ്മ ആലിൻതറ സ്വദേശി ശരത്ത് . ആള് ഫോട്ടോഗ്രഫിയിൽ ഒരു കൊടും ഭീകരനാണ്. ഏതൊരു വിഷയം കൺമുൻപിൽ വന്നാലും എങ്ങനെയാണ് അത് കൃത്യമായി ഒറ്റ ചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുക എന്ന് ക്രിയാത്മമായി ചിന്തിക്കുന്ന പടം പിടുത്തക്കാരൻ. ഈ ലോക്ക് ഡൗൺ ഏത് രീതിയിൽ ചിത്രം ആസ്വാദകർക്ക് നല്കാൻ കഴിയും എന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് സുരക്ഷയുടെ ഭാഗമായി തമിഴ്നാട്ടിലെ കോയമ്പത്തുരിൽ പോലീസ് നിരീക്ഷണത്തിന്റെ ഭാഗമായി പറത്തിയ ഡ്രോണിൽ പറമ്പിൽ ക്യാരംസ് കളിക്കുന്ന കൂട്ടത്തെയും അവർ മുണ്ടും പറച്ചോടുന്ന ദൃശ്യവും സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. ഈ വീഡിയോ കണ്ട ഉടനെ ശരത്ത് മിനുട്ടുകളോളം ഉള്ള വീഡിയോയിലെ ആശയം തന്റെ സുഹൃത്തക്കളോടൊപ്പം ഒറ്റ ക്യാമറ ചിത്രത്തിൽ പതിപ്പിച്ചു വിഡിയോയേക്കാൾ ഭംഗിയായ ചിത്രം. ആ വീഡിയോ പോലെ ഇതും കേറിയങ്ങ് വൈറലായി. സാമൂഹ്യ മാധ്യമങ്ങളിൽ കേരളം പോലീസ് ഇദ്ദേഹത്തിന്റെ ചിത്രം പങ്കു വെച്ചു. നിരവധി പേരാണ് ഈ ചിത്രം പങ്കു വെച്ചത്.

വീഡിയോയിൽ നമ്മൾ കണ്ടതിനേക്കാൾ അപ്പുറം ആ ചിത്രത്തിൽ നിന്നും വായിച്ചെടുക്കാനായി. അതെ ഒരു ചിത്രത്തിന് ആയിരം കഥകൾ പറയാൻ സാധ്യമാകുമെന്നത് എത്ര ശരിയാണ്. ഒരു യഥാർത്ഥ ഫോട്ടോഗ്രാഫർ കണ്ണു കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടുമാണ് ചിത്രം ക്യമറയിൽ ഒപ്പിയെടുക്കുന്നതെന്നും മനസ്സിലാക്കി തന്ന ആ ക്ലിക്ക് “നൈസ് ആണ് ബ്രോ”….

തിരുവനന്തപുരത്തെ സിനിമ പ്രവർത്തകരുടെ ഈറ്റില്ലമായ ചിത്രാഞ്ജലിയിൽ നിന്നും ഫോട്ടോഗ്രഫിയും എഡിറ്റിംഗും എല്ലാം പഠിച്ചിറങ്ങിയ ഇദ്ദേഹം പതിനഞ്ചു വർഷമായി ഫോട്ടോഗ്രാഫർ എന്ന നിലയിൽ ജീവിച്ചു വരുന്നു. റെയിൻബോ മീഡിയ എന്നൊരു സംരംഭവും തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ മലയാളത്തിലും കന്നടയിലുമായി 9 ഓളം സിനിമകൾക്ക് ഡ്രോൺ പറത്തിയിട്ടുമുണ്ട് . എങ്കിലും ഇപ്പോഴും ലക്ഷ്യം ഫോട്ടോഗ്രഫിയിലെ വ്യത്യസ്ത ചിത്രങ്ങൾക്ക് ഉടമയാവുക എന്നത് തന്നെയാണ്. നേരത്തെ സംസ്ഥാന പുരസ്‌കാരത്തിന് അർഹനായ ഇദ്ദേഹം മൾട്ടി മീഡിയ രംഗത്തും മാധ്യമ രംഗത്തും തനറെതായ കഴിവുകൾ തെളിയിച്ചിട്ടുണ്ട്

കോവിഡ് പശ്ചാത്തലത്തിൽ ഡ്രോൺ നിരീക്ഷണത്തിനായി കൊടുവള്ളി പൊലീസിന് സൗജന്യമായി സേവനം നടത്താനും ഇദ്ദേഹം മുന്നിട്ടിറങ്ങി എന്തു കൊണ്ടും നാടിനോട് പ്രതിബന്ധതയുള്ള ഒരു പ്രതിഭ തന്നെയാണ് ഇദ്ദേഹം. കാത്തിരിക്കാം ഈ മികച്ച കലാകാരന്റെ അടുത്ത് സാരംഭത്തിനായി. ഡ്രോണിനെ ട്രോളിയ ഡോണിന് ആശംസകൾ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!