ചരിത്രത്തിലാദ്യമായി 75,000 കടന്ന് സെന്‍സെക്‌സ്. ദേശീയ ഓഹരി വിപണിയും റെക്കോഡ് നേട്ടത്തിലാണ്. ബാങ്ക് ഓഹരികളും റെക്കോഡ് കടന്നു. രാജ്യാന്തര സൂചകങ്ങള്‍ വിപണിക്ക് തുണയായി. നാലാംപാദ ഫലങ്ങള്‍ മെച്ചപ്പെട്ടത് വിപണിയില്‍ പ്രതിഫലിച്ചു. കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയും നിക്ഷേപകരെ സ്വാധീനിച്ചു.
ഏഷ്യന്‍ വിപണി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്ന റിപ്പോര്‍ട്ടുകള്‍, ലോക്സഭ തെരഞ്ഞെടുപ്പ് അടക്കം വിവിധ വിഷയങ്ങളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്സ് 300ലേറെ പോയിന്റ് നേട്ടത്തിലാണ്.
ഇന്‍ഫോസിസ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

