കൊൽക്കത്തയിലെ ഐ പി എൽ മത്സരത്തിന് ശേഷം ആസിഡ് ആക്രണമണത്തെ അതി ജീവിച്ചവരെ കാണാൻ നേരിട്ടെത്തി ഷാരൂഖ് ഖാൻ. തന്റെ തന്നെ മീര ഫൗണ്ടേഷനിലെ ആസിഡ് അതിജീവിതരെ കാണാൻ ആണ് ഷാരൂഖ് നേരിട്ടെത്തിയത്.
ഒരു മണിക്കൂറോളം ഇവരോടൊപ്പം ചിലവഴിച്ച താരം അതിജീവിതർക്ക് ജോലിയും വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. എല്ലാവരോടുമൊപ്പം ചിത്രങ്ങളും എടുത്ത ശേഷമാണ് നടന്‍ തിരികെ പോയത്.
പിതാവായ മീര്‍ താജ് മൊഹമ്മദ് ഖാന്റെ സ്മരണാര്‍ത്ഥം ഷാരൂഖ് ഖാന്‍ ആരംഭിച്ച എന്‍.ജി.ഓയാണ് മീര്‍ ഫൗണ്ടേഷന്‍. മീര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുമ്പും നിരവധി സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളും പുരുഷന്മാരും ഈ ഫൗണ്ടേഷനിലെ അംഗങ്ങളാണ്.
അതേസമയം, അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ‘ജവാന്‍’ ആണ് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം. നയന്‍താര നായികയായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റില്‍ അന്നൗണ്‍സ്‌മെന്റ് ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരങ്ങള്‍. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജൂണില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.