information News

അറിയിപ്പുകൾ

കരിങ്കോഴികള്‍ വില്പനയ്ക്ക്

ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ 350 രൂപ നിരക്കില്‍ ഒന്നര വര്‍ഷം പ്രായമുളള കരിങ്കോഴികള്‍ വില്പനയ്ക്ക്. ഫോണ്‍: 0495 2287481.

സ്വാശ്രയ മെറിറ്റ് ഡി.എല്‍.എഡ് കോഴ്സ് സ്പോട്ട് ഇന്റര്‍വ്യൂ 16 -ന്

2020-22 വര്‍ഷത്തെ സ്വാശ്രയ മെറിറ്റ് ഡി.എല്‍.എഡ്. കോഴ്സിന്റെ സ്പോട്ട് ഇന്റര്‍വ്യൂ ഏപ്രില്‍ 16- ന് ഗവ. മോഡല്‍ എച്ച്.എസ്.എസില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്്: www.kozhikodedde.com.

ഊന്നിവല രജിസ്ട്രേഷന്‍ പുതുക്കല്‍

കോഴിക്കോട്, കൊയിലാണ്ടി, വടകര മത്സ്യഭവനുകളുടെ പരിധിയിലുള്‍പ്പെടുന്ന ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളിലെ ഊന്നിവലകളുടെ രജിസ്ട്രേഷനും ലൈസന്‍സും പുതുക്കുന്നതിനായി ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ഏപ്രില്‍ 30 -നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ പുതുക്കാത്ത ഊന്നിവലകളുടെ പ്രവര്‍ത്തനാനുമതി മെയ് മാസം മുതല്‍ റദ്ദാക്കുന്നതാണഎന്ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2383780

ഫോട്ടോഗ്രാഫി-കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്‍ഡിന് അപേക്ഷിക്കാം

കേരള ലളിതകലാ അക്കാദമി 2020-2021 വര്‍ഷത്തെ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ ഏകാംഗ
പ്രദര്‍ശനഗ്രാന്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതമാണ് സഹായധനം നല്‍കുക. തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8” X 6” സൈസിലുള്ള പത്തു കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ്, പ്രദര്‍ശനം നടത്തുവാനുദ്ദേശിക്കുന്ന സ്ഥലം, ഗ്യാലറി എന്നിവയടങ്ങുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷകള്‍ നല്‍കണം. കേരളീയരോ, കേരളത്തില്‍ സ്ഥിരം താമസിക്കുന്നവരോ ആയവര്‍ക്കാണ് സഹായം ലഭിക്കുക.
അപേക്ഷകര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗ്രാന്‍ഡ്് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാ ഫോറം അക്കാദമിയുടെ വെബ്സൈറ്റിലും (www.lalithkala.org) അക്കാദമി
ഗ്യാലറികളിലും ലഭ്യമാണ്. തപാലില്‍ ആവശ്യമുള്ളവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ – 20 എന്ന വിലാസത്തില്‍ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം.
പൂരിപ്പിച്ച അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും മെയ് 10- നകം കേരള ലളിതകലാ അക്കാദമിയുടെ തൃശ്ശൂരിലുള്ള മുഖ്യകാര്യാലയത്തില്‍ ലഭിച്ചിരിക്കണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!