News

കെ പി എസ് ടി എ ഓണ്‍ലൈന്‍ കവിത രചന മത്സരം നടത്തി

കൊടുവള്ളി: കെ പി എസ് ടി എ കൊടുവള്ളി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി ഓണ്‍ലൈന്‍ കുട്ടി കവിത രചന മത്സരം സംഘടിപ്പിച്ചു. അധ്യാപകര്‍ക്കായി നടത്തിയ കവിതാരചന മത്സരത്തില്‍: ഒകെ.അബ്ദുല്‍ ഷുക്കൂര്‍ (ആധി) ജി.എം.യു.പി.സ്‌കൂള്‍ ആരാമ്പ്രം,ഒന്നാം സ്ഥാനവും , നിഷ ആന്റണി ( പൊരുള്‍ ) സെന്റ് മേരീസ് ഹൈസ്‌കൂള്‍ കൂടത്തായി ,ജ്യോതി.ജി.നായര്‍ (പകര്‍ച്ചവ്യാധിയില്‍ പതറും മാനവര്‍) എ.യു.പി.സ്‌കൂള്‍ മാനിപുരം,എന്നിവര്‍ രണ്ടാം സ്ഥാനവും, ഷീജ സുരേന്ദ്രന്‍ (വൈറസ് ) ജി.എം.യു.പി .സ്‌കൂള്‍ ആരാമ്പ്രം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കുട്ടികളുടെ മത്സരത്തില്‍ മേഘ്‌ന റോസ് ബെന്‍ (അകലം) ,ഒന്നാം സ്ഥാനവും,ലെന മരിയ ഷാജി (ഉയിര്‍) രണ്ടാം സ്ഥാനവും ,ടെസ് തോമസ് (നിലവിളി) & സാരംഗ് .വി.കെ (തടവറ) എന്നിവര്‍ മൂന്നാം സ്ഥാനവും നേടിയതായി ഉപജില്ല പ്രസിഡന്റ് കെ നവനീത് മോഹന്‍ അറിയിച്ചു.ഓണ്‍ലൈന്‍ കവിത രചനാ മത്സരത്തിന് സുമേഷ് സി,പി എം ശ്രീജിത്ത്,ഷാജു പി കൃഷ്ണന്‍,പി കെ ഹരിദാസന്‍,ടി പി മുഹമ്മദ് അഷ്‌റഫ്,എന്‍ പി മുഹമ്മദ്,കെ രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!