കൊയിലാണ്ടി നഗരസഭ വെറ്ററിനറി ഹോസ്പിറ്റല്‍ 2025-26 ജനകീയാസൂത്രണ പദ്ധതില്‍ കിടാരി വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ യു കെ ചന്ദ്രന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊയിലാണ്ടി മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധാകരന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ജസ്ലു, പി ടി ഉമേന്ദ്രന്‍, വര്‍ക്കിങ് ഗ്രൂപ്പ് ചെയര്മാന് പി കെ ഷൈജു, സീനിയര്‍ വെറ്ററിനറി സര്ജന് സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കിടാരി വിതരണോദ്ഘാടനം

