Trending

മാവൂര്‍ മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു

കേരള സര്‍ക്കാരിന്‍റെ തീരത്തുനിന്നും ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിഷരഹിതമായതും ഗുണമേൻമയുള്ളതുമായ വിവിധ ഇനം കടല്‍മത്സ്യങ്ങള്‍ മിതമായ വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിലേക്കായി ആധുനിക സൗകര്യങ്ങളോടു കൂടി മാവൂരില്‍ ആരംഭിച്ച മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ വി.കെ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു.

വിഷരഹിതമായ വിവിധയിനം മത്സ്യങ്ങള്‍, മത്സ്യഫെഡിന്‍റെ വിവിധയിനം മത്സ്യം/ചെമ്മീന്‍ അച്ചാറുകള്‍, ചമ്മന്തിപ്പൊടി, പ്രോണ്‍റോസ്റ്റ്, അമിതവണ്ണം/കൊഴുപ്പ് കുറക്കുന്നതിനുള്ള കൈറ്റോണ്‍ കാപ്സ്യൂള്‍സ് തുടങ്ങിയവ പൂര്‍ണ്ണമായും ശീതീകരിച്ച ഈ ഫിഷ്മാര്‍ട്ടില്‍ ലഭ്യമാണ്.

മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് മുഖ്യാതിഥിയായി. മാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി കൃഷ്ണന്‍, മാവൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ഗീതാമണി, എന്‍.പി അഹമ്മദ്, ഉമാദേവി കുഴിപ്പിള്ളി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ഉസ്മാന്‍, കെ.പി ചന്ദ്രന്‍, ജയശ്രീ ദിവ്യപ്രകാശ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് നാസര്‍ മാവൂരാന്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് സൈക്ക സലിം, മര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡണ്ട് ബാബു വളപ്പില്‍, എം ധര്‍മ്മജന്‍, അബ്ദുറഹിമാന്‍ ചിറ്റടി, വി അരവിന്ദാക്ഷന്‍, പി ചന്ദ്രന്‍, എന്‍.പി ബാലകൃഷ്ണന്‍, പി.കെ ബൈജു എന്നിവര്‍ സംസാരിച്ചു. മത്സ്യഫെഡ് ഡി.ജി.എം രമ ആര്‍ മേനോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഇ മനോജ് സ്വാഗതവും മാര്‍ക്കറ്റിംഗ് ഓഫീസര്‍ ബി നിമിഷ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!