കുന്ദമംഗലം: മുറിയനാൽ യൂണിറ്റ് മഹിളാകോൺഗ്രസ് കമ്മിറ്റി ദേശീയ വനിതാ ദിനം ആഘോഷിച്ചു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ലസിത കാരക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മുതിർന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. കുന്ദമംഗലം മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഷൈജ വളപ്പിൽ, സുബ്രഹ്മണ്യൻ കോണിക്കൽ, അരുൺലാൽ കെ, എ പി അബ്ദുറഹിമാൻ, ഹൃദ്യദാസ് വട്ടംപാറക്കൽ, ജിഷ ആമ്പ്രമ്മൽ എന്നിവർ സംസാരിച്ചു.
ദേശീയ വനിതാദിനം ആഘോഷിച്ചു

