National News

ഡിജിറ്റൽ ആസ്തികളുടെ വിനിമയം; കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിലാക്കി ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം

ഡിജിറ്റൽ ആസ്തി ഇടപാടുകളിൽ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രിപ്‌റ്റോ കറൻസികൾ ഉൾപ്പെടെ ഡിജിറ്റൽ ആസ്തികളുടെ വിനിമയം കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിലാക്കി ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം.

രാജ്യത്തെ ക്രിപ്റ്റോ കറൻസി വിപണിയെ സുതാര്യമുള്ളതാക്കാൻ ധനമന്ത്രാലയത്തിന്റെ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഈ വിജ്ഞാപനം പുറത്ത് വന്നതോട് കൂടി രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾക്ക് സംശയാസ്പദമായ പണമിടപാടുകൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഓഫ് ഇന്ത്യയെ അറിയിക്കാവുന്നതാണ്. ഒപ്പം ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് നടത്തുന്ന അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാൻ സാധിക്കും. കൂടാതെ ക്രിപ്‌റ്റോ ഉപയോഗിക്കുന്നവർ സർക്കാർ നിർദേശിച്ച കെവൈസിയും കള്ളപ്പണ നിരോധന നിയമവും പാലിക്കണമെന്ന് ധനമന്ത്രാലയം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!