National News

പല്ല് തേക്കുന്നതിനിടെ ബ്രഷ് കവിളില്‍ തുളഞ്ഞുകയറി,കവിളിലെ എല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ ബ്രഷ് വിജയകരമായി പുറത്തെടുത്തു

പല്ല് തേക്കുന്നതിനിടെ ബ്രഷ് കവിളില്‍ തുളഞ്ഞുകയറി.തമിഴ്നാട് കാഞ്ചീപുരം ജില്ലയിലാണ് സംഭവം.34 കാരിയായ രേവതി എന്ന യുവതിയുടെ കവിളില്‍ ആണ് പല്ല് തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് തുളഞ്ഞ് കയറിയത്.മാര്‍ച്ച് 4നാണ് സംഭവം നടന്നത് . രാവിലെ പല്ലുതേക്കുന്നതിനിടെ ഇവര്‍ ബാത്ത്റൂമിൽ വീഴുകയും വീഴ്ചയുടെ ആഘാതത്തില്‍ ഇവരുടെ തല തറയില്‍ ഇടിക്കുകയും ബ്രഷ് കവിളില്‍ തുളഞ്ഞുകയറുകയുമായിരുന്നു. ഇതോടെ രേവതിക്ക് അവരുടെ വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായി.തുടര്‍ന്ന് ഉടന്‍ കാഞ്ചീപുരം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പികുകയും ഗവണ്‍മെന്‍റ് ആശുപത്രിയിലെ സര്‍ജന്മാര്‍ ഇവരുടെ വായയില്‍ നിന്നും ബ്രഷ് നീക്കം ചെയ്യാന്‍ തിരുമാനിച്ചു. ബ്രഷ് രേവതിയുടെ കവിളിലെ എല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ ആയിരുന്നു. കവിളിന്‍റെ ഒരു ഭാഗം മുറിച്ചാണ് ബ്രഷിന്‍റെ ഒരു ഭാഗം പുറത്ത് എത്തിച്ചത്. ഇത്തരത്തില്‍ ഡെന്‍റല്‍ കാവിറ്റിയില്‍ നിന്നും വിജയകരമായി സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്മാരായ ഡോ. വെങ്കിടേഷും, ഡോ.നരേനും ചേര്‍ന്ന് ബ്രഷ് പുറത്ത് എത്തിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!