National News

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജി വെച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു. നേതൃമാറ്റം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ത്രിവേന്ദ്ര സിംഗ് രാജിവച്ചത്. രാജി കത്ത് ഗവർണർക്ക് കൈമാറി.

കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് തിവേന്ദ്ര സിംഗിന്റെ രാജി
ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രിയാകാനാണ് സാധ്യത. നിലവിൽ ഉത്തരാഖണ്ഡ് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ധൻസിംഗ് റാവത്ത്. കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിന്റെ പേരും പരിഗണനയിലുണ്ട്.

പാർട്ടിക്കുള്ളിലെ എതിർപ്പാണ് രാജിക്ക് കാരണമെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. രാജി ഒറ്റകെട്ടായി എടുത്ത തീരുമാനമാണെന്നും ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ പാർട്ടിക്ക് നന്ദിയുണ്ടെന്നും ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.

2017ൽ 57 സീറ്റുകൾ നേടിയാണ് തിവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!