National News

സീറ്റ് തര്‍ക്കം രൂക്ഷം;എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കുന്നുവെന്ന് വിജയകാന്ത്

തമിഴ്‌നാട്ടില്‍ സീറ്റ് തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് നടന്‍ വിജയ് കാന്തിന്റെ ഡി.എം.ഡി.കെ എന്‍.ഡി.എ സഖ്യം വിട്ടു. തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സഖ്യം വിടാന്‍ തീരുമാനിച്ചതെന്ന് വിജയ് കാന്ത് അറിയിച്ചു.23സീറ്റുകള്‍ വേണമെന്നായിരുന്നു ഡിഎംഡികെയുടെ ആവശ്യം. എന്നാല്‍ വിജയകാന്ത് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമജീവിതത്തിലേക്ക് കടന്നതോടെ പാര്‍ട്ടിയുടെ ശക്തി ക്ഷയിച്ചെന്നും പതിനഞ്ച് സീറ്റ് മാത്രമേ നല്‍കാന്‍ സാധിക്കുള്ളുവെന്നും എഐഎഡിഎംകെ നിലപാടെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എന്‍.ഡി.എ സഖ്യം വിടുന്ന രണ്ടാമത്തെ പാര്‍ട്ടിയാണ് ഡി.എം.ഡി.കെ.നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷിയും എന്‍ഡിഎ വിട്ടിരുന്നു. ശരത് കുമാര്‍ കമലിന്റെ മുന്നണിയില്‍ ചേര്‍ന്നു. 154 സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമല്‍, ശരത് കുമാറിന് 40 സീറ്റാണ് നല്‍കിയിരിക്കുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടല്‍ നടത്താനൊരുങ്ങുകയാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഉവെസി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതായി ഉവൈസി പറഞ്ഞിരുന്നു.

എ.ഐ.എം.ഐ.എമ്മുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതായി ടി.ടി.വി ദിനകരന്‍ പത്രകുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. മൂന്ന് സീറ്റിലാണ് ഒവൈസിയുടെ പാര്‍ട്ടി മത്സരിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!