Local News

ജനതാദൾ – എൽ.ജെ.ഡി പിലാശ്ശേരി ഏരിയ കൺവെൻഷനും എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണവും നടത്തി

ജനതാദൾ – എൽ.ജെ.ഡി പിലാശ്ശേരി ഏരിയ കൺവെൻഷനും എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണവും വാഴപറമ്പിൽ എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡണ്ട് വി. അനില്‍ കുമാര്‍, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീതി യു. സി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശബ്ന റഷീദ്, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രന്‍ തിരുവലത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിയോലാല്‍ നൊച്ചിയിൽ,

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിത മൂത്തേടത്ത്, വാർഡ് മെമ്പർമാരായ മണ്ണത്തൂര്‍ ധര്‍മ്മരത്നന്‍, കെ. സുരേഷ്ബാബു, ടി. ശിവാനന്ദന്‍, ജില്ലാ ലൈബ്രറി കൗൺസിൽ വനിതാ വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നിഷ സുരേന്ദ്രൻ ടി പി തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ മുഖ്യ പ്രഭാഷണം നടത്തി. സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ജില്ലാ സെക്രട്ടറി വിസ്മയ മുരളീധരൻ ക്ലാസ് എടുത്തു. മധു മാസ്റ്റർ, മാമ്പറ്റച്ചാലിൽ രാജൻ, കേളൻ നെല്ലിക്കോട്ട്, പി സി പത്മനാഭൻ നായർ, സി രാജൻ, കെ കെ സദാനന്ദൻ, ബിനു ടി പി, ഗഫൂർ മണലൊടി, കെ വിനയകുമാർ, കെ സദാനന്ദൻ, സുധീഷ് പുൽകുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പറങ്ങോട്ട് ഉണ്ണീരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബു പി.വി സ്വാഗതവും ബിനീഷ് പി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!