Local Trending

നാലുവർഷം തികയും മുമ്പ് 54,000 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു-മുഖ്യമന്ത്രി

ആലപ്പുഴ: അഞ്ചു വർഷം കൊണ്ട് കേരളത്തിൽ 50, 000 കോടി രൂപയുടെ വികസനം ഏറ്റെടുക്കുമെന്ന സർക്കാർ പ്രഖ്യാപനം ഏറ്റെടുത്ത് നാലുവർഷം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ സംസ്ഥാനത്ത് 54,000 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ഇഎംഎസ് ഗ്രൗണ്ടിൽ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് ) വഴി നടക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ജില്ലാതല പ്രദർശനം കേരള നിര്‍മ്മിതി’ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നാളിതുവരെ കാണാത്ത വികസന മുന്നേറ്റമാണ് കേരളത്തിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റമറ്റ പരിശോധനാ സംവിധാനമുള്ള കിഫ്ബിക്കെതിരെ നടക്കുന്ന ആക്ഷേപങ്ങളില്‍ പൊതുജന താല്‍പ്പര്യം തീരെയില്ലേന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 250 പദ്ധതികൾ സംസ്ഥാനത്ത് പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. ആലപ്പുഴയിൽ മാത്രം അനുമതി നൽകിയത് 86 പദ്ധതികൾക്കാണ്. 3187കോടി രൂപ ഇവിടെ പദ്ധതികൾക്കായി ചെലവിടുന്നു.

സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് സർക്കാരിന്റെ നയം. എല്ലാ വിഭാഗത്തിനും വികസനത്തിന്റെ സ്വാദ് അറിയാനുള്ള അവസരം വേണം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയൊരു ഭാഗം കിഫ്ബിയുടെ സാമ്പത്തിക സ്രോതസ്സ് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. പൊതുജനാരോഗ്യരംഗം, പൊതു വിദ്യാഭ്യാസ രംഗം എന്നിവയുടെ വികസനത്തിന് കിഫ്ബി വഴി പണം ചെലവഴിക്കുന്നു. ആരോഗ്യ രംഗത്ത് മാറ്റങ്ങൾ എല്ലാവര്‍ക്കും കാണാവുന്നതാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടേയും ജീവനക്കാരുടേയും വർദ്ധന ഉണ്ടാക്കി.

മരുന്ന്, ലാബ് സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ വൈകുന്നേരം ഒ.പി.യും സജ്ജമായിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികൾ സൂപ്പർസ്പെഷ്യാലിറ്റി സൗകര്യങ്ങളിലേക്ക് മാറുന്നു. നേരത്തെ തന്നെ മെച്ചമായിരുന്ന കേരളത്തിലെ ആരോഗ്യ -വിദ്യാഭ്യാസ മേഖലയെ കുറേക്കൂടി മെച്ചപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്. വ്യവസായ മേഖലയില്‍ ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പെടെയുള്ളവയ്ക്ക് സഹായം നൽകുന്നു. ഏറ്റെടുക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യക്തമായ ധാരണ കിഫ്ബിക്കുണ്ട്. സുതാര്യത ഫണ്ടുകളുടെ സമാഹരണത്തിലും വിനിയോഗത്തിലും പാലിക്കുന്നു. കിഫ്ബിയുടെ പരിശോധന സംവിധാനം കുറ്റമറ്റതാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടുകൾ ലിസ്റ്റ് ചെയ്യാൻ കഴിഞ്ഞതുതന്നെ വിദേശ ഏജന്‍സികള്‍ പോലും കിഫ്ബിയെ ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!