കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദില്ലിയിൽ നടത്തിയ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായ് എൽ ഡി എഫ് നേതൃത്വത്തിൽ കുന്ദമംഗലത്ത് ബഹുജന സദസ്സ് നടത്തി. ബഹുജന സദസ്സ് ഐ എൻ എൽ ജില്ലാ പ്രസിഡന്റ് ഷർമദ് ഖാൻ ഉദ്ഘാടനം ചെയ്തു. എം കെ മോഹൻ ദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് നേതാക്കളായ ബാബു പറശ്ശേരി, എം ബാലസുബ്രഹ്മണ്യൻ,മധു മാസ്റ്റർ, എ ഭക്ത്തമൻ, തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.കൂടാതെ ജനാർദ്ധനൻ കളരിക്കണ്ടി സ്വാഗതവും,എം എം സുധീഷ് കുമാർ നന്ദിയും പറഞ്ഞു.
കേന്ദ്ര അവഗണനക്കെതിരെ കേരളത്തിൻ്റെ പ്രതിഷേധം; കുന്ദമംഗലത്ത് ബഹുജന സദസ്സ് നടത്തി

